ബംഗാൾ നിയമമന്ത്രിയെ ചോദ്യം ചെയ്യലിന് ഡൽഹിയിലേക്ക് വിളിപ്പിച്ച് ഇ.ഡി
text_fieldsകൊൽക്കത്ത: കൽക്കരി കുംഭകോണ കേസിൽ ഉദ്യോഗസ്ഥർക്കുമുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പശ്ചിമ ബംഗാൾ നിയമമന്ത്രി മലയ് ഘട്ടക്കിന് സമൻസ് അയച്ചു. 10 തവണയിലധികം ചോദ്യംചെയ്യാൻ വിളിപ്പിച്ചിട്ടും ഘട്ടക്ക് ഹാജരായിട്ടില്ലെന്ന് ഇ.ഡി ഉന്നത ഉദ്യോഗസ്ഥൻ വാർത്ത ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.
പശ്ചിമ ബംഗാളിലെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ തിരക്കിലാണെന്നാണ് മന്ത്രി പറഞ്ഞതെന്നും തെരഞ്ഞെടുപ്പ് അവസാനിച്ചതിനാൽ വീണ്ടും സമൻസ് അയച്ചിട്ടുണ്ടെന്നും ഇ.ഡി ഉദ്യോഗസ്ഥൻ പറഞ്ഞു. അഴിമതിയിൽ ഘട്ടക്കിന്റെ കൃത്യമായ പങ്ക് എന്താണെന്ന് കണ്ടെത്താനാണ് ശ്രമമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. അടുത്ത ആഴ്ച ഹാജരാകാനാണ് മന്ത്രിയോട് നിർദേശിച്ചിട്ടുള്ളത്.
ഇതുവരെ രണ്ട് തവണയാണ് ഈ കേസുമായി ബന്ധപ്പെട്ട് ഘട്ടക് ചോദ്യം ചെയ്യലിനായി ഇ.ഡി ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായത്. കഴിഞ്ഞ സെപ്തംബറിൽ ഘട്ടക്കിന്റെ കൊൽക്കത്തയിലും അസൻസോളിലുമുള്ള വസതികളിൽ സി.ബി.ഐ പരിശോധന നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

