അൽ ഫലാഹ് സർവകലാശാലയുടെ 140 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി
text_fieldsന്യൂഡൽഹി: ഹരിയാനയിലെ ഫരീദാബാദ് ആസ്ഥാനമായുള്ള അൽ ഫലാഹ് സ്വകാര്യ സർവകലാശാലയുടെ139.97 കോടി രൂപ വിലമതിക്കുന്ന 54 ഏക്കർ ഭൂമിയും അതിലെ കെട്ടിടങ്ങളും കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി).
അൽ ഫലാഹ് ചെയർമാൻ ജവാദ് അഹ്മദ് സിദ്ദീഖിക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായാണ് ഇ.ഡി നടപടി. ജവാദ് അഹ്മദ് സിദ്ദീഖിയും കുടുംബാംഗങ്ങളും സർവകലാശാലയിലും അൽ ഫലാഹ് ചാരിറ്റബ്ൾ ട്രസ്റ്റിലും നടത്തിയ സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേട് ആരോപിച്ചുള്ള കുറ്റപത്രവും ഇ.ഡി സമർപ്പിച്ചു.
സർവകാലാശാലയുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന അൽ ഫലാഹ് ചാരിറ്റബ്ൾ ട്രസ്റ്റുമായി ബന്ധമുള്ള ഒമ്പത് സ്ഥാപനങ്ങളുമായി ജവാദ് അഹ്മദിന് ബന്ധമുണ്ടെന്നും സർവകലാശാല ഹോസ്റ്റലുകളിലെ കാറ്ററിങ്, കാമ്പസിലെ കെട്ടിടങ്ങളുടെ നിർമാണം എന്നിവക്കുള്ള കരാറുകൾ ജവാദ് അഹ്മദിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾക്കാണെന്നും ഭൂമി ഏറ്റെടുക്കുന്നതിനായി ചാരിറ്റബ്ൾ ട്രസ്റ്റ് സർവകലാശാല ഫണ്ടുകൾ വകമാറ്റിയതായും ഇ.ഡി പറയുന്നു.ചെങ്കോട്ട സ്ഫോടനത്തിൽ അൽ ഫലാഹ് സർവകലാശാലയിൽ ജോലി ചെയ്തിരുന്ന ഡോക്ടർമാർ ഉൾപ്പെട്ടതിന് പിന്നാലെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

