Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബിനീഷിനെതിരായ...

ബിനീഷിനെതിരായ കള്ളപ്പണക്കേസ്​ മയക്കുമരുന്ന്​ കേസിനെ മാത്രം ആധാരമാക്കിയല്ലെന്ന്​ ഇ.ഡി

text_fields
bookmark_border
ബിനീഷിനെതിരായ കള്ളപ്പണക്കേസ്​ മയക്കുമരുന്ന്​ കേസിനെ മാത്രം ആധാരമാക്കിയല്ലെന്ന്​ ഇ.ഡി
cancel

ബംഗളൂരു: ബിനീഷ്​ കോടിയേരിക്കെതിരെ രജിസ്​റ്റർ ചെയ്​ത കള്ളപ്പണം വെളുപ്പിക്കലിനെതിരായ കേസ്​ (പി.എം.എൽ.എ) നാർക്കോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ (എൻ.സി.ബി) രജിസ്​റ്റർ ചെയ്​ത മയക്കുമരുന്ന്​ കേസി​െൻറ മാത്രം അടിസ്​ഥാനത്തിലല്ലെന്ന്​ എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ്​ (ഇ.ഡി). കർണാടക ഹൈക്കോടതിയിൽ വെള്ളിയാഴ്​ച കേസ്​ പരിഗണിക്കവെ ബിനീഷി​െൻറ ജാമ്യഹരജിയെ എതിർത്ത്​ ഇ.ഡിക്കുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖി ഹാജരായി.

മയക്കുമരുന്ന്​ കേസിൽ ബിനീഷ്​ പ്രതിയല്ലാത്തതിനാൽ പി.എം.എൽ.എ കേസ്​ നിലനിൽക്കില്ലെന്ന ബിനീഷി​െൻറ അഭിഭാഷകൻ ഉയർത്തിയ വാദത്തെ അദ്ദേഹം ഖണ്ഡിച്ചു. മയക്കുമരുന്ന്​ കേസിനെ മാത്രം ആധാരമാക്കിയല്ല ബിനീഷിനെതിരെ കേസെടുത്തതെന്നും കേന്ദ്ര^സംസ്​ഥാന ഏജൻസികൾ രജിസ്​റ്റർ ചെയ്​ത മറ്റു 13 കേസുകളുടെ കൂടി അടിസ്​ഥാനത്തിലാണ്​ പി.എം.എൽ.എ കേസ്​ രജിസ്​റ്റർ ചെയ്​തതെന്നും ഇ.ഡി വാദിച്ചു. ബിനീഷി​െൻറ ജാമ്യ ഹരജിയിൽ ഇ.ഡിയുടെ തുടർവാദം തിങ്കളാഴ്​ച നടക്കും.

അതേസമയം, കഴിഞ്ഞ ദിവസം വാദത്തിനിടെ, തിരുവനന്തപുരത്തെ വീട്ടിൽനിന്ന്​ കണ്ടെടുത്തത്​ കാലാവധി കഴിഞ്ഞ ​െഡബിറ്റ്​ കാർഡാണെന്ന്​ ബിനീഷി​െൻറ അഭിഭാഷകൻ ഗുരു കൃഷ്​ണകുമാർ നടത്തിയ പരാമർശം തിരുത്തി. ഇ.ഡി നടത്തിയ പരിശോധനയിൽ കണ്ടെടുത്തത്​ റദ്ദാക്കിയ ഡെബിറ്റ്​ കാർഡാണെന്ന്​ അദ്ദേഹം കോടതിയെ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bineesh KodiyeriBangalore Drug CaseED
News Summary - ED said the case against Bineesh kodiyeri was not based solely on the drug case
Next Story