16 സംസ്ഥാനങ്ങളിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് റെയ്ഡ്
text_fieldsന്യൂഡൽഹി: 16 സംസ്ഥാനങ്ങളിലെ 300 സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ വ്യാപക റെയ്ഡ്. ചെറുകിട ധനകാര്യ സ്ഥാപനങ്ങളിലാണ് പ്രധാമായും റെയ്ഡ് നടക്കുന്നത്.
നോട്ട്പിൻവലിക്കൽ തീരുമാനത്തിന് ശേഷം ഇത്തരം സ്ഥാപനങ്ങൾ വൻതോതിൽ കള്ളപണം വെളുപ്പിച്ച് നൽകിയതായി പരാതികളുയർന്നിരുന്നു. ഇതിനെ തുടർന്നാണ്സ്ഥാപനങ്ങളിൽ വ്യാപക റെയ്ഡ് നടത്തുന്നത്. കള്ളപണത്തിനെതിരായ നടപടിയുടെ ഭാഗമായാണ് റെയ്ഡെന്നാണ് റിപ്പോർട്ട്.
നോട്ട് പിൻവലിക്കലിന് ശേഷം എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും സി.ബി.െഎയും സാമ്പത്തിക സ്ഥാപനങ്ങളെ കർശനമായി നിരീക്ഷിച്ചു വരികയായിരുന്നു . വൻ തുകകൾ നിക്ഷേപിക്കുന്നവരെയും ചെറുകിട ധനകാര്യ സ്ഥാപനങ്ങളെയുമാണ് നിരീക്ഷണത്തിന് വിധേയമാക്കിയിരുന്നത്. 50 ബാങ്കുകളിൽ ഹവാല ഇടപാടുകൾ നടക്കുന്നുവെന്ന പരാതിയെ തുടർന്ന് നേരത്തെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
