Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റിലയൻസ് പവർ ലിമിറ്റഡിൽ ഇ.ഡി റെയ്ഡ്
text_fieldsbookmark_border
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് പവർ ലിമിറ്റഡിൽ ഇ.ഡി റെയ്ഡ്. കമ്പനിയുടെ മുബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലുള്ള 12ഓളം സ്ഥാപനങ്ങളിലാണ് റെയ്ഡ് നടന്നത്. 15 പേരടങ്ങുന്ന അന്വേഷണ സംഘമാണ് റെയ്ഡ് നടത്തിയത്.
അന്വേഷണത്തിന്‍റെ ഭാഗമായി ഇതിനോടകം രണ്ട് തവണ അനിൽ അംബാനി ചോദ്യം ചെയ്യലിന് വിധേയമായിരുന്നു. സുപ്രീം കോടതി നിർദേശ പ്രകരമാണ് കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള സാമ്പത്തിക തട്ടിപ്പ് കേസുകളിൽ അനിൽ അംബാനിക്കെതിരെ എസ്.ഐ.ടി അന്വേഷണം ആരംഭിച്ചത്. നിലവിൽ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് അനിൽ അംബാനിക്കെതിരെ മൂന്ന് കേസുകളാണ് ഇ.ഡി രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

