എഫ്.സി.ആർ.എ ഇല്ലാതെ വിദേശ ഫണ്ട് സ്വീകരിച്ചെന്ന്; ക്രിസ്ത്യൻ പാസ്റ്ററുടെ സ്ഥാപനങ്ങളിൽ ഇ.ഡി റെയ്ഡ്
text_fieldsന്യൂഡൽഹി: ഫോറിൻ കോൺട്രിബ്യൂഷൻ റഗുലേഷൻ ആക്ട് (എഫ്.സി.ആർ.എ) രജിസ്ട്രേഷൻ ഇല്ലാതെ മതപരിവർത്തന പ്രവർത്തനങ്ങൾക്കായി വിദേശ ഫണ്ട് സ്വീകരിച്ചെന്ന കേസിൽ രാജസ്ഥാനിലെ പാസ്റ്ററുടെ സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന നടത്തി.
ജയ്പുരിലെ രണ്ട് കേന്ദ്രങ്ങളിലാണ് ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) പ്രകാരം പരിശോധന നടന്നത്. എഫ്.സി.ആർ.എ അനുമതിയില്ലാതെ ലഭിച്ച രണ്ട് കോടി രൂപയിലധികം വിദേശ സംഭാവനകൾ ദുരുപയോഗം ചെയ്തെന്ന ആരോപണത്തിൽ പാസ്റ്റർ രവി മോഹൻ പഹാദിയയുടെ സ്ഥാപനങ്ങളിലായിരുന്നു റെയ്ഡ്.
പഹാദിയ അമേരിക്കൻ സ്വദേശി തോമസ് യൂജിൻ ലിഞ്ചിൽനിന്ന് ഉൾപ്പെടെ വിദേശ ഫണ്ട് സ്വീകരിച്ചെന്നാണ് ആരോപണം. ഈ പണം ജയ്പുരിലെ എസ്.സി വാൽമീകി വിഭാഗങ്ങൾക്കും തെക്കൻ രാജസ്ഥാനിലെ എസ്.ടി ഭിൽ വിഭാഗങ്ങൾക്കുമിടയിൽ മതപരിവർത്തന പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചെന്നാണ് കേസ്. പഹാദിയയും ഭാര്യ ഗുഞ്ജൻ ശർമയും ചേർന്ന് 2.34 കോടി രൂപ വിദേശത്തുനിന്ന് സ്വീകരിച്ചതായി ഇ.ഡി ആരോപിക്കുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

