നാഷനൽ ഹെറാൾഡ് കേസിൽ മല്ലികാർജുൻ ഖാർഗെയെ ഇ.ഡി ചോദ്യം ചെയ്തു
text_fieldsന്യൂഡൽഹി: നാഷനൽ ഹെറാൾഡ് അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു.
നാഷനൽ ഹെറാൾഡ്, യങ് ഇന്ത്യ, അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് (എ.ജെ.എൽ) എന്നിവയുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ കോൺഗ്രസിലെ പ്രമുഖ നേതാക്കൾ ഇ.ഡി അന്വേഷണം നേരിടുകയാണ്.
യങ് ഇന്ത്യ ആൻഡ് അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ (എ.ജെ.എൽ) ഭാരവാഹി ആയിരുന്നു ഖാർഗെ. വിഷയത്തിൽ ചില വ്യക്തത വരുത്താൻ വേണ്ടിയാണ് അദ്ദേഹത്തിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ പറഞ്ഞതെന്ന് ഇ.ഡി വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് എ.ജെ.എല്ലിന്‍റെ ഹരിയാനയിലെ 64 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടിയിരുന്നു. ഇത് കോൺഗ്രസിന് വലിയ തിരിച്ചടിയായി. ഹരിയാനയിലെ പഞ്ച്കുലയിലെ ഭൂമി അന്നത്തെ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന് അനധികൃതമായി അനുവദിച്ചുവെന്നാണ് ആരോപണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

