Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കവിതയെ ഇന്നലെ ഇ.ഡി ചോദ്യം ചെയ്തത്​ 10 മണിക്കൂർ

text_fields
bookmark_border
കവിതയെ ഇന്നലെ ഇ.ഡി ചോദ്യം ചെയ്തത്​ 10 മണിക്കൂർ
cancel

ഡൽഹി മദ്യനയ അഴിമതിക്കേസില്‍ ബി.ആർ.എസ് നേതാവും തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിന്‍റെ മകളുമായ കെ.കവിതയെ ഇ.ഡി ചൊവ്വാഴ്ച ചോദ്യം ചെയ്തത് 10 മണിക്കൂർ. മൂന്നാംതവണയാണ് അന്വേഷണ സംഘം കവിതയെ ചോദ്യംചെയ്യുന്നത്.

കമ്പനികള്‍ക്ക് വന്‍തോതില്‍ ലാഭം ലഭിക്കുന്ന രീതിയില്‍ മദ്യനയം രൂപീകരിച്ചതിലെ ക്രിമിനല്‍ ഗൂഢാലോചനയില്‍ കവിത പങ്കാളിയാണെന്നാണ് ഇ.ഡിയുടെ ആരോപണം. മലയാളി വ്യവസായി അരുൺ രാമചന്ദ്ര പിള്ളക്കും മുൻ ഓഡിറ്റർ ബുച്ചി ബാബുവിനുമൊപ്പം ഇരുത്തി കവിതയെ ചോദ്യം ചെയ്തെന്നാണ് സൂചന. മൂന്നാം തവണയാണ് കവിതയെ ചോദ്യം ചെയ്യുന്നത്. ഇ.ഡിക്ക് മുന്നിൽ ഹാജരാക്കുന്ന ഫോണുകൾ കവിത മാധ്യമപ്രവർത്തകർക്ക് മുന്നിൽ ഉയർത്തിക്കാട്ടിയിരുന്നു. ചോദ്യങ്ങള്‍ ആവര്‍ത്തിക്കുകയല്ലാതെ കേസുമായി ബന്ധപ്പെട്ട യാതൊരു തെളിവും കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് കവിത പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ED questioned Kavita yesterday for 10 hours
Next Story