Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇ.ഡി നോട്ടീസ്​...

ഇ.ഡി നോട്ടീസ്​ രാഷ്​ട്രീയ പ്രവർത്തകർക്ക്​ മരണവാറൻറല്ല, പ്രണയലേഖനം -സഞ്ജയ് റാവത്ത്

text_fields
bookmark_border
Sanjay Raut
cancel

മുംബൈ: കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച്​ ശിവസേന എം.പി സഞ്ജയ് റാവത്ത്. എൻഫോഴ്സ്മെൻറ്​​ ഡയറക്​ടറേറ്റ് (ഇ.ഡി) രാഷ്​ട്രീയ പ്രവർത്തകർക്ക്​ നൽകുന്ന നോട്ടീസ് 'മരണവാറൻറ്​​' അല്ലെന്നും 'പ്രണയലേഖന'മാണെന്നും അദ്ദേഹം പരിഹസിച്ചു. സേന നേതാവും മഹാരാഷ്​ട്ര മന്ത്രിയുമായ അനിൽ പരാബിന്​ ഇ.ഡി ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ട്​ നോട്ടീസ്​ ലഭിച്ചതിനു​ പിന്നാലെയാണ്​ റാവത്തിൻെറ പരിഹാസം.

'മഹാ വികാസ് അഗാഡി'യുടെ(കൂട്ടുകക്ഷി) മതിൽ തകർക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ 'പ്രണയലേഖന'ങ്ങളുടെ എണ്ണം കൂടി. ഏതോ ബി.ജെ.പിക്കാരൻ ഇ.ഡി ഓഫിസിലുണ്ട്​. അല്ലെങ്കിൽ ഏതോ ഉദ്യോഗസ്ഥൻ ബി.ജെ.പിക്കുവേണ്ടി പ്രവർത്തിക്കുന്നുണ്ട്​ -റാവത്ത്​ കൂട്ടിച്ചേർത്തു.

കർഷകർ ചൊരിയുന്ന രക്തത്തിന് ബി.ജെ.പി വില നൽകേണ്ടിവരുമെന്ന് ഹരിയാനയിലെ കർഷകർക്ക് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജിനെക്കുറിച്ച് റാവത്ത്​പറഞ്ഞു. കർണാലിലെ പ്രതിഷേധത്തിനിടെ ഡ്യൂട്ടി മജിസ്‌ട്രേറ്റായി നിയമിതനായ ഉദ്യോഗസ്ഥൻ കർഷകരുടെ തല തകർക്കാൻ പൊലീസിനോട് ആവശ്യപ്പെടുന്നത്​ കാമറയിൽ കുടുങ്ങിയിരുന്നു. പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ 10 പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാൾ മരിക്കുകയ​ും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sanjay RautEnforcement Directorate
News Summary - ED notice is not a death warrant for politicians, love letter - Sanjay Rawat
Next Story