Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇ.ഡി ജോയന്‍റ് ഡയറക്ടർ...

ഇ.ഡി ജോയന്‍റ് ഡയറക്ടർ യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയായേക്കും

text_fields
bookmark_border
ഇ.ഡി ജോയന്‍റ് ഡയറക്ടർ യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയായേക്കും
cancel

ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) ജോയന്‍റ് ഡയറക്ടർ രാജേശ്വർ സിങ് ഉത്തർപ്രദേശിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ചേക്കും. ലഖ്‌നോവിൽ ജോയന്‍റ് ഡയറക്ടറായി നിയമിതനായ രാജേശ്വർ സിങ് കഴിഞ്ഞവർഷം ആഗസ്റ്റിൽ നൽകിയ വി.ആർ.എസ് ​അപേക്ഷ ബന്ധപ്പെട്ട വകുപ്പ് അംഗീകരിച്ചതിനെ തുടർന്നാണ് തീരുമാനം എന്നാണ് റിപ്പോർട്ട്. സാഹിബാബാദിൽനിന്ന് മത്സരിച്ചേക്കുമെന്നാണ് സൂചന.

2ജി സ്‌പെക്ട്രം അഴിമതി, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി, കല്‍ക്കരി കുംഭകോണം തുടങ്ങിയ സുപ്രധാന കേസുകള്‍ കൈകാര്യം ചെയ്തിട്ടുള്ള വ്യക്തിയാണ് രാജേശ്വര്‍ സിങ്. 2015 മുതല്‍ പൂര്‍ണമായും ഇ.ഡിയുടെ ഭാഗമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. സി.ബി.ഐ മുന്‍ ഡയറക്ടർ അലോക് വർമയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EDEnforcement DirectorateBJP
News Summary - ED Joint director likely to contest on BJP ticket
Next Story