Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആംനെസ്റ്റി ഇന്റർനാഷണലിന് 51.72 കോടി പിഴയിട്ട് ഇ.ഡി; ആകാർ പട്ടേലിന് 10 കോടി
text_fieldsbookmark_border
ന്യൂഡൽഹി: ആംനെസ്റ്റി ഇന്റർനാഷണലിന് 51.72 കോടി പിഴയിട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മുൻ സി.ഇ.ഒ അകാർ പട്ടേലിന് 10 കോടി രൂപയും പിഴയിട്ടു. ഫെമ നിയമപ്രകാരമാണ് ഇ.ഡിയുടെ നടപടി. ഫെമ നിയമം ലംഘിച്ചതിന് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.
യു.കെയിലെ ആംനെസ്റ്റി ഇന്റർനാഷണലിൽ നിന്നും സംഭാവന സ്വീകരിച്ചതിൽ ചട്ടങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നവംബർ 2013 മുതൽ 2018 വരെയുള്ള കാലയളവിൽ ആംനെസ്റ്റി ഇന്റർനാഷണൽ നടത്തിയ ഇടപാടുകളിലാണ് ഇ.ഡി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
ആംനെസ്റ്റിയുടെ പ്രഖ്യാപിത പ്രവർത്തനങ്ങളിൽ അല്ലാത്ത പലതും സംഘടന ചെയ്തുവെന്നും ഫെറ നിയമം ലംഘിക്കാൻ ഫണ്ടുകൾ വകമാറ്റിയെന്നും ഇ.ഡി ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

