സി.ബി.െഎ വിലക്കിന് പിന്നാലെ ടി.ഡി.പി എം.പിയുടെ വീട്ടിൽ ആദായ നികുതി പരിശോധന
text_fieldsഹൈദരാബാദ്: സി.ബി.െഎ ഉദ്യോഗസ്ഥർക്ക് തെലങ്കാനയിൽ വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ ടി.ഡി.പി എം.പിയുടെ വീട്ടിൽ ആദായ നികുതി വകുപ്പ് പരിശോധന. തെലുങ്ക് ദേശം പാർട്ടി എം.പിയായ വൈ.എസ് ചൗധരിയുടെ വീട്ടിലാണ് ആദായ നികുതി, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിെൻറ വിശ്വസ്തനാണ് വൈ.എസ് ചൗധരി. എന്നാൽ, പരിശോധനയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ചൗധരിക്ക് ചില കടലാസ് കമ്പനികളുമായി ബന്ധമുണ്ടെന്നാണ് ആരോപണം. ഇതിെൻറ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. റെയ്ഡ് വാർത്ത ചൗധരിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഉദ്യോഗസ്ഥർ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് റെയ്ഡ് നടത്തിയത്.
നേരത്തെ നവംബർ എട്ടാം തീയതി മുതൽ സി.ബി.െഎ ഉദ്യോഗസ്ഥർ അന്വേഷണ ആവശ്യത്തിനായി തെലങ്കാനയിൽ കടക്കുന്നതിന് ചന്ദ്രബാബു നായിഡു വിലക്കേർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആദായ നികുതി വകുപ്പും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും റെയ്ഡ് നടത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
