Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സെന്തിൽ ബാലാജി ജുഡീഷ്യൽ കസ്റ്റഡിയിൽ

text_fields
bookmark_border
സെന്തിൽ ബാലാജി ജുഡീഷ്യൽ കസ്റ്റഡിയിൽ
cancel

ചെ​ന്നൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ തമിഴ്നാട് മന്ത്രി വി. സെന്തിൽ ബാലാജിയെ കോടതി 25 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ബാലാജിയെ ആഗസ്റ്റ് ഏഴിന് അഞ്ചു ദിവസത്തേക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കസ്റ്റഡിയിൽ വിട്ടിരുന്നു.

കാലാവധി അവസാനിച്ചതോടെ ബാലാജിയെ സെഷൻസ് കോടതിയിൽ ഹാജരാക്കുകയായിരുന്നു. 2011-2015 കാലത്ത് ജയലളിതയുടെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ ഭരണത്തിൽ ഗതാഗത മന്ത്രിയായിരിക്കെ ട്രാൻസ്​പോർട്ട് കോർപറേഷനിലെ ഡ്രൈവർ, കണ്ടക്ടർ നിയമനത്തിന് പണം വാങ്ങിയെന്ന കേസിൽ ജൂണിലാണ് ബാലാജി അറസ്റ്റിലായത്. നിലവിൽ ഡി.എംകെ സർക്കാറിൽ മന്ത്രിയാണ് സെന്തിൽ ബാലാജി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ED files charge sheet against TN minister Senthil Balaji, court sends him to judicial custody till Aug 25
Next Story