Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി​സി​ന​സു​കാ​ര​െൻറ...

ബി​സി​ന​സു​കാ​ര​െൻറ വീ​ട്ടി​ല്‍ 'വ്യാ​ജ റെ​യ്ഡ്'; ഇ.​ഡി ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
ed faik raid in bengaluru
cancel

ബം​ഗ​ളൂ​രു: ബി​സി​ന​സു​കാ​ര‍െൻറ വീ​ട്ടി​ല്‍ വ്യാ​ജ റെ​യ്ഡ് ന​ട​ത്തി ആ​റു​ല​ക്ഷം രൂ​പ ത​ട്ടി​യെ​ന്ന പ​രാ​തി​യി​ല്‍ എ​ന്‍ഫോ​ഴ്‌​സ്‌​മെൻറ് ഡ​യ​റ​ക്ട​റേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​നെ​യും സ​ഹാ​യി​യെ​യും സി.​ബി.​ഐ അ​റ​സ്​​റ്റ് ചെ​യ്തു. എ​ന്‍ഫോ​ഴ്‌​സ്‌​മെൻറ് ഡ​യ​റ​ക്ട​റേ​റ്റ് മ​ൾ​ട്ടി ടാ​സ്​​ക്കി​ങ് സ്​​റ്റാ​ഫാ​യ ഡി. ​ച​ന്ന​കേ​ശ​വ​ലു, സ​ഹാ​യി വീ​രേ​ഷ് എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

ഹോ​ട്ട​ല്‍ ന​ട​ത്തി​പ്പു​കാ​ര​നാ​യ ബം​ഗ​ളൂ​രു സ്വ​ദേ​ശി​യി​ല്‍നി​ന്നാ​ണ് ഇ​വ​ര്‍ പ​ണം ത​ട്ടി​യ​ത്. ഹോ​ട്ട​ലി‍െൻറ പേ​രി​ല്‍ ഒ​ട്ടേ​റെ പ​രാ​തി​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​തി​നാ​ല്‍ ഉ​ട​മ​യു​ടെ വീ​ട്ടി​ല്‍ റെ​യ്ഡ് ന​ട​ത്ത​ണ​മെ​ന്നും ച​ന്ന​കേ​ശ​വ​ലു അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്ന് വീ​ട്ടി​ലെ​ത്തി​യ ഇ​യാ​ളും സ​ഹാ​യി​യും ര​ണ്ടു​കോ​ടി രൂ​പ ന​ല്‍കി​യാ​ല്‍ കേ​സു​ക​ള്‍ ഒ​ഴി​വാ​ക്കി​ത്ത​രാ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ല്‍, ഇ​ത്ര​യും തു​ക ത‍െൻറ പ​ക്ക​ലി​ല്ലെ​ന്ന് അ​റി​യി​ച്ച ബി​സി​ന​സു​കാ​ര​ന്‍ ത​ല്‍ക്കാ​ലം ആ​റു​ല​ക്ഷം രൂ​പ ന​ല്‍കി. ബാ​ക്കി തു​ക ഹോ​ട്ട​ലി​ൽ എ​ത്തി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും സം​ശ​യം തോ​ന്നി​യ ബി​സി​ന​സു​കാ​ര​ൻ സി.​ബി.​ഐ ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​രം അ​റി​യി​ച്ചു. തു​ട​ർ​ന്ന് പ​ണം വാ​ങ്ങാ​ൻ ച​ന്ന​കേ​ശ​വ​ലു​വും സ​ഹാ​യി​യും എ​ത്തി​യ​തോ​ടെ സി.​ബി.​ഐ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വ​രെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore Newsedfaik raid
News Summary - ed faik raid in bengaluru
Next Story