ശബീർ ഷായുടെ വീട് കണ്ടുകെട്ടി ഇ.ഡി
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീരിൽ ഭീകരപ്രവർത്തനവുമായി ബന്ധമുള്ളതായി കണ്ടെത്തിയ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വിഘടനവാദി നേതാവ് ശബീർ ഷായുടെ ശ്രീനഗറിലെ വീട് കണ്ടുകെട്ടിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). നഗരത്തിലെ സനത് നഗറിലുള്ള 21.80 ലക്ഷം രൂപ വിലമതിക്കുന്ന വീടാണ് കണ്ടുകെട്ടിയത്.
ലശ്കറെ ത്വയ്യിബ നേതാവ് ഹാഫിസ് സഈദിനും മറ്റു ചിലർക്കുമെതിരെ യു.എ.പി.എ അടക്കമുള്ള വകുപ്പുകൾ ചേർത്ത് എടുത്ത കേസിൽനിന്നാണ് ശബീർ ഷാക്കെതിരായ കള്ളപ്പണക്കേസ് ഉയർന്നത്. ഭീകരസംഘടനകളിൽനിന്ന് ഹവാല വഴി ധനസഹായം സ്വീകരിച്ചെന്ന് ഇ.ഡി ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

