ഇ.ഡി കേസ്: സിദ്ദീഖ് കാപ്പന്റെ അപേക്ഷ കോടതി പരിഗണിച്ചില്ല
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശ് ജയിലിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മോചനം വൈകും. കള്ളപ്പണ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എടുത്ത കേസിൽ ജാമ്യാപേക്ഷ വേഗത്തിൽ പരിഗണിക്കണമെന്ന അപേക്ഷ ലഖ്നോ ജില്ല കോടതി അംഗീകരിച്ചില്ല.
യു.എ.പി.എ കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ച പശ്ചാത്തലത്തിൽ ഇ.ഡി കേസ് നേരത്തേ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച നൽകിയ അപേക്ഷ കോടതി മാറ്റിവെച്ചിരുന്നു. ചൊവ്വാഴ്ച വീണ്ടും വിഷയം കോടതിക്കു മുമ്പാകെ വന്നപ്പോൾ പെട്ടെന്നൊരു മറുപടി തരാനുള്ള തയാറെടുപ്പിലല്ല വന്നതെന്നും 19ാം തീയതിക്ക് അധിക ദിവസമില്ലെന്നുമുള്ള ഇ.ഡിയുടെ വാദം കോടതി അംഗീകരിക്കുകയാണുണ്ടായതെന്ന് അഭിഭാഷകൻ കെ.എസ്. മുഹമ്മദ് ഡാനിഷ് പറഞ്ഞു.
സിദ്ദീഖ് സഞ്ചരിച്ച കാറിന്റെ ഡ്രൈവർ മുഹമ്മദ് ആലത്തിനും സമാന ഇ.ഡി കേസ് ഉള്ളതിനാൽ ഹൈകോടതിയിൽനിന്ന് ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാനായിട്ടില്ല. ആലത്തിനെതിരെയുള്ള ഇ.ഡി കേസ് ചൊവ്വാഴ്ച പരിഗണിക്കാനായിരുന്നു നേരത്തേ ലിസ്റ്റ് ചെയ്തിരുന്നത്. ഇത് സെപ്റ്റംബർ 23ലേക്കു കോടതി നീട്ടുകയാണുണ്ടായത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

