Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുൽഗാന്ധിയെ ഇന്നും...

രാഹുൽഗാന്ധിയെ ഇന്നും ചോദ്യം ചെയ്യും; സോണിയ വ്യാഴാഴ്ച ഹാജരാകില്ല

text_fields
bookmark_border
Rahul Gandhi Sonia Gandhi
cancel
Listen to this Article

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽഗാന്ധിയെ ഇന്നും എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. രാവിലെ 11ന് ഹാജരാകാനാണ് നിർദേശം. ഇന്നലെ 13 മണിക്കൂർ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. നാലു ദിവസങ്ങളിലായി 43 മണിക്കൂറാണ് ഇതുവരെ രാഹുലിനെ ചോദ്യം ചെയ്തത്.

അതേസമയം, ആശുപത്രി വിട്ട സോണിയ ഗാന്ധി വ്യാഴാഴ്ച ചോദ്യം ചെയ്യലിന് വ്യാഴാഴ്ച ഹാജരാകില്ലെന്നാണ് വിവരം. ഡോക്ടർമാർ സോണിയക്ക് വിശ്രമം നിർദേശിച്ചതിനാലാണിത്. സോണിയ ഗാന്ധിയെ എന്ന് ചോദ്യം ചെയ്യണമെന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും.

അതേസമയം, ചോദ്യം ചെയ്യൽ അകാരണമായി നീട്ടുകയാണെന്നാരോപിച്ചുള്ള കോൺഗ്രസ് പ്രതിഷേധം ഇന്നും തുടരും. പ്രതിഷേധക്കാരെ ജന്തർ മന്ദറിലെത്തുന്നതിന് മുമ്പ് തടയുകയാണെങ്കിൽ തടയുന്ന സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sonia GandhiNational Herald CaseEnforcement DirectorateRahul Gandhi
News Summary - ED calls Rahul for questioning again today
Next Story