Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അശ്ലീല വീഡിയോ ആപ്പ് കേസില്‍ രാജ് കുന്ദ്ര വീണ്ടും കുരുക്കില്‍

text_fields
bookmark_border
അശ്ലീല വീഡിയോ ആപ്പ് കേസില്‍ രാജ് കുന്ദ്ര വീണ്ടും കുരുക്കില്‍
cancel
Listen to this Article

അശ്ലീല വീഡിയോ ആപ്പ് കേസില്‍ നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര വീണ്ടും കുരുക്കില്‍. മുംബൈ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന്‍റെ അടിസ്ഥാനത്തില്‍ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ആണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. കള്ളപ്പണം വെളുപ്പിച്ചു എന്നതിലാണ് പുതിയ കേസ് എടുത്തിരിക്കുന്നത്.

രാജ് കുന്ദ്രയെയും കേസിൽ പ്രതികളായ മറ്റുള്ളവരെയും കേന്ദ്ര ഏജൻസി ഉടൻ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. കുന്ദ്രയും മറ്റ് പ്രതികളും തമ്മിലുള്ള വിദേശ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചതിന് ശേഷമാണ് കുന്ദ്രക്കെതിരെ കേസെടുത്തതെന്ന് ഇ.ഡി വൃത്തങ്ങൾ അറിയിച്ചു. 2021ലാണ് രാജ് കുന്ദ്രക്കെതിരെ മുംബൈ പൊലീസ് അശ്ലീല വീഡിയോ നിര്‍മാണം, ആപ്പ് നിര്‍മാണം എന്നിവയില്‍ അറസ്റ്റു ചെയ്യുന്നത്.

നീലച്ചിത്ര നിര്‍മാണവും ആപ്പുകളിലൂടെ അവ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് കുന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 2021 ഫെബ്രുവരിയില്‍ മുംബൈയിലെ മധ് പ്രദേശത്തെ ബംഗ്ലാവില്‍ നടത്തിയ റെയ്ഡിലാണ് സംഭവത്തെക്കുറിച്ച് സൂചന ലഭിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ED Books Raj Kundra For Money Laundering In Connection With Porn Films Case
Next Story