Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്റ്റെര്‍ലിങ് ബയോടെക്കിെൻറ 9700 കോടിയുടെ സ്വത്ത് കണ്ടുെകട്ടി
text_fieldsbookmark_border
ന്യൂഡൽഹി: ഗുജറാത്ത് ആസ്ഥാനമായ കമ്പനി സ്റ്റെര്‍ലിങ് ബയോടെക്കിെൻറ 9700 കോടിയുടെ സ്വ ത്ത് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുെകട്ടി. ബാങ്ക് വായ്പ തട്ടിപ്പു കേസിൽ സി.ബി.ഐ പ്രാഥമികാന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിെൻറ അടിസ്ഥാനത്തിൽ ഇവ ർക്കെതിരെ ക്രിമിനൽ കേസെടുത്തിട്ടുമുണ്ട്.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ പ്രകാരമാണ് (പി.എം.എൽ.എ) നടപടി. നൈജീരിയയിലെ എണ്ണക്കിണർ, കപ്പലുകൾ, ജെറ്റ്, ലണ്ടനിലെ ഫ്ലാറ്റ് തുടങ്ങിയവയാണ് കണ്ടുകെട്ടിയത്. സ്വത്തുക്കളിൽ ഏറെയും വിദേശത്താണെന്നും ഇ.ഡിയുടെ ചരിത്രത്തിൽ ഏറ്റവും കൂടിയ തുകയുടെ കണ്ടുകെട്ടലാണിതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഒളിവിൽ പോയ സ്െറ്റർലിങ് ബയോടെക് കമ്പനിയുടെ പ്രമോട്ടർമാരെ ഇനിയും പിടികൂടിയിട്ടില്ല.
കമ്പനി ഡയറക്ടർമാരായ നിതിൻ സന്ദേശര, ചേതൻ സന്ദേശര, ചേതൻ സന്ദേശര, ദീപ്തി സന്ദേശര എന്നിവർ ചേർന്ന് 8100 കോടിയുടെ ബാങ്ക് വായ്പയെടുത്ത് മുങ്ങിയ കേസ് കോളിളക്കം സൃഷ്ടിച്ചിരുന്നു. ഉന്നത രാഷ്ട്രീയ നേതാക്കൾ, നികുതിവകുപ്പ് ഉദ്യോഗസ്ഥർ, സി.ബി.ഐ ഉദ്യോഗസ്ഥർ എന്നിവരെ സ്വാധീനിച്ച് നികുതി തട്ടിച്ചെന്ന കേസിലും അന്വേഷണം നടക്കുന്നുണ്ട്.
ബാങ്കുകളിൽനിന്ന് ബിസിനസിനായെടുത്ത വായ്പ സ്വകാര്യ ആവശ്യത്തിനും നിയമാധികാരമില്ലാത്ത ബിസിനസിനും ഉപയോഗിച്ചെന്ന് കണ്ടെത്തി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നേരത്തെ 4730 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടിയിരുന്നു. ആന്ധ്ര ബാങ്കിൽ നിന്നെടുത്ത 5383 കോടി രൂപ പിന്നീട് കിട്ടാക്കടമായി പ്രഖ്യാപിക്കുകയും െചയ്തു.
നീരവ് മോദിയുടെ സ്വിസ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
ന്യൂഡൽഹി: പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് 13,000 കോടി തട്ടിയെടുത്ത് രാജ്യംവിട്ട കേസിലെ പ്രതിയും വിവാദ വജ്രവ്യാപാരിയുമായ നീരവ് മോദിയുടെ നാല് സ്വിസ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. ഇന്ത്യയിൽ നടക്കുന്ന അന്വേഷണത്തിെൻറ ഭാഗമായി സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിെൻറ (ഇ.ഡി)അഭ്യർഥന പരിഗണിച്ചാണ് സ്വിറ്റ്സർലൻഡ് അധികൃതരുടെ നടപടി. നീരവ് മോദിയുടെ പേരിലും സഹോദരി പൂർവി മോദിയുടെ പേരിലുമുള്ള അക്കൗണ്ടുകളിലായി 283.16 കോടി രൂപയാണ് കണ്ടെത്തിയത്. അതിനിടെ, മോദിയുടെ ജുഡീഷ്യൽ കസ്റ്റഡി ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതി ജഡ്ജി ജൊനാഥൻ റാഡ്വെ ജൂലൈ 25 വരെ നീട്ടി.
ദക്ഷിണ-പടിഞ്ഞാറൻ ലണ്ടനിലെ വാൻഡ്സ്വർത്ത് ജയിലിൽ തടവിൽകഴിയുന്ന മോദിയെ ഇന്ത്യയിലേക്ക് വിട്ടുകിട്ടണമെന്ന കേസിലാണ് വിചാരണ നടക്കുന്നത്. കഴിഞ്ഞ മാർച്ചിൽ സ്കോട്ട്ലൻഡ്യാഡ് പൊലീസാണ് മോദിയെ അറസ്റ്റുചെയ്തത്. വിചാരണക്കായി വിഡിയോ കോൺഫറൻസ് വഴിയാണ് മോദിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയത്. തനിക്കെതിരെ ഇന്ത്യയിൽ കേസുകൾ വരുന്നതിനു മുമ്പാണ് രാജ്യം വിട്ടതെന്നാണ് മോദിയുടെ വാദം. കേസിെൻറ തുടർവാദം അടുത്തമാസം 29ന് നടക്കുമെന്നും കോടതി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
.jpg)