മുക്താർ അൻസാരിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി
text_fieldsന്യൂഡൽഹി: കള്ളപ്പണം വെളുപ്പിച്ച കേസുമായി ബന്ധപ്പെട്ട് ബഹുജൻ സമാജ് വാദി പാർട്ടി മുൻ എം.എൽ.എ മുക്താർ അൻസാരിയുടെ ഏഴ് സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ (പി.എം.എൽ.എ) അടിസ്ഥാനത്തിലാണ് നടപടി. 3.42 കോടി വിപണിവില മതിക്കുന്ന ആസ്തികൾ ഇദ്ദേഹം 1.48 കോടിക്ക് രജിസ്റ്റർ ചെയ്തുവെന്നാണ് ഇ.ഡിയുടെ ആരോപണം. ഗുണ്ടാ നേതാവായിരുന്ന മുക്താർ അൻസാരി പിന്നീട് രാഷ്ട്രീയത്തിലേക്ക് വരികയായിരുന്നു. അഞ്ചു തവണ എം.എൽ.എ ആയിരുന്ന 59കാരനായ ഇദ്ദേഹം നിലവിൽ ഉത്തർപ്രദേശിലെ ബാന്ത ജയിലിലാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

