സാകിർ നായികിെൻറ സഹായി അറസ്റ്റിൽ
text_fieldsന്യൂഡൽഹി: മതപ്രഭാഷകൻ സാകിർ നായികിെൻറ സഹായിയെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സാമ് പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. ജ്വല്ലറി വ്യാപാരിയായ അബ്ദുൽ ഖാദിർ നജ്മുദ്ദീൻ സതക് ആണ് അറസ്റ്റിലായത്.
യു.എ.ഇയിലെ സംശയാസ്പദമായ ഉറവിടത്തിൽനിന്ന് പണം കൈപ്പറ്റുകയും കള്ളപ്പണം വെളുപ്പിക്കുകയും സാമുദായിക വിദ്വേഷം പടർത്തുന്നതിന് സാകിർ നായികിനെ സഹായിക്കുകയും ചെയ്തതിന് കള്ളപ്പണം വെളുപ്പിക്കുന്നത് തടയൽ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്.
ഇതടക്കമുള്ള പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ സാകിർ നായികിനെതിരായ കേസിൽ പുതിയ കുറ്റപത്രം സമർപ്പിക്കുമെന്ന് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറിയിച്ചു.
