Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജയിൽ മോചിതനായതിന് പിന്നാലെ സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാനെ അറസ്റ്റ് ചെയ്ത് ഇഡി

text_fields
bookmark_border
ജയിൽ മോചിതനായതിന് പിന്നാലെ സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാനെ അറസ്റ്റ് ചെയ്ത് ഇഡി
cancel

ലഖ്നോ: 11 മാസത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയ മുതിർന്ന സമാജ്‌വാദി പാർട്ടി നേതാവും മുൻ യു.പി മന്ത്രിയുമായ അസം ഖാനെ അറസ്റ്റ് ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). കുഴൽപണ ഇടപാട് കേസിലാണ് കസ്റ്റഡിയിൽ എടുത്തത്. രണ്ട് പാൻകാർഡുകൾ കൈവശം വെച്ച കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നു അസം ഖാൻ അലഹബാദ് ഹൈക്കോടതി ജാമ്യം നൽകിയതോടെയാണ് പുറത്തിറങ്ങിയത്. 2027ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ ശക്തമാകുന്നതിനിടെയാണ് അസം ഖാനെതിരായ നടപടി.

മുസ്‌ലിം ആയതിന്റെ പേരിലാണ് താൻ ശിക്ഷിക്കപ്പെടുന്നത് എന്നാണ് അസം പ്രതികരിച്ചത്. "ഇനി എന്താണ് പറയാനുള്ളത്? നിയമം ഇല്ലാതായിരിക്കുന്നു. മുസ്‌ലിം ആയതിന്റെ ശിക്ഷയാണോ ഇത്? ഒരു മുസ്‌ലിം ഒരു സർവകലാശാല നിർമ്മിച്ചു എന്നതാണ് ഞങ്ങൾ ചെയ്ത തെറ്റ്. അതാണ് ഞങ്ങളുടെ കുറ്റം. ഞങ്ങൾ കുട്ടികൾക്കായി സ്കൂളുകൾ പണിതു. അതാണോ ഞങ്ങളുടെ കുറ്റം?" ജയിലിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ അസം ഖാൻ പറഞ്ഞു.

മകൻ അബ്ദുള്ള അസമിനൊപ്പം റാംപൂർ ജില്ലാ ജയിലിൽ നിന്ന് പുറത്തേക്ക് വന്ന് അസം ഖാനെ നിമിഷങ്ങള്‍ക്കകം ഇ.ഡി നാടകീയമായി അറസ്റ്റ് ചെയ്യുകയായിരുന്നു. മൗലാന മുഹമ്മദ് അലി ജൗഹർ ട്രസ്റ്റുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടുകൾ നടന്നുവെന്ന കേസിലാണ് ഇ.ഡി അന്വേഷണം നടത്തുന്നത്. സ്വാതന്ത്ര്യസമര സേനാനിയും പ്രമുഖ ഖിലാഫത്ത് പ്രസ്ഥാന നേതാവുമായ മൗലാന മുഹമ്മദ് അലി ജൗഹറിന്റെ ഓര്‍മക്കായി 2006ൽ സ്ഥാപിച്ച ഉത്തർ പ്രദേശിലെ രാംപൂരിൽ സര്‍വകലാശാലയുടെ നിർമാണവുമായി ബന്ധപ്പെട്ട് 416.14 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് കേസ്.

ഇതിൽ ഒക്ടോബര്‍ 14ന് അസം ഖാന്‍, മൗലാന മുഹമ്മദ് അലി ജൗഹര്‍ ട്രസ്റ്റ് എന്നിവര്‍ക്കെതിരെ ഇ.ഡി എഫ.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ജയിലിൽ കഴിയവേ തന്നെ ഇഡി അസം ഖാനെ ചോദ്യം ചെയ്തതിന് ശേഷമായിരുന്നു ഈ നടപടി. ഒക്ടോബർ 29ന് സർവകലാശാലയുടെ 1,170 കോടി രൂപ വിപണി മൂല്യമുള്ള ഭൂമിയും കെട്ടിടവും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്. അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം അസം ഖാനെ ഞായറായഴ്ച രാവിലെ ഗാസിയാബാദിലെ പ്രത്യേക പി.എം.എൽ.എ കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, ഇ.ഡി നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് അസം ഖാന്റെ അഭിഭാഷകൻ പറഞ്ഞു. അദ്ദേഹത്തിന് വേണ്ടി മുതിർന്ന അഭിഭാഷകനും രാജ്യസഭാ എം.പിയുമായ കപിൽ സിബൽ വിഷയം സുപ്രീം കോടതിയിൽ ഉന്നയിക്കുമെന്നാണ് വിവരം. അതേസമയം, ബി.ജെ.പി സർക്കാർ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പുതിയ കേസുകളിൽ കുടുക്കാൻ ശ്രമിക്കുകയാണെന്ന് എസ്.പി ദേശീയ വക്താവ് അബ്ബാസ് ഹൈദർ ആരോപിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ED arrests SP leader Azam Khan minutes after release from Rampur jail
Next Story