Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹവാല ഇടപാട്​ കേസ്​:...

ഹവാല ഇടപാട്​ കേസ്​: ഡി.കെ. ശിവകുമാർ അറസ്​റ്റിൽ

text_fields
bookmark_border
ഹവാല ഇടപാട്​ കേസ്​: ഡി.കെ. ശിവകുമാർ അറസ്​റ്റിൽ
cancel

ന്യൂഡൽഹി / മംഗളൂരു: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കർണാടക കോ​ൺ​ഗ്ര​സ്​ എം.​എ​ൽ .​എ​യും മു​ൻ​മ​ന്ത്രി​യു​മാ​യ ഡി.​കെ. ശി​വ​കു​മാ​റി​നെ എ​ൻ​ഫോ​ഴ്​​സ്​​മെന്‍റ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ അറസ്റ്റ് ചെയ്തു. ശിവകുമാർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കൂടുതൽ ചോദ്യംചെയ്യേണ്ടതുണ്ടെന്നും എൻഫോഴ്​സ്​മ​​െൻറ്​ ഉദ്യോഗസ്​ഥർ പറഞ്ഞു. ന്യൂ​ഡ​ൽ​ഹി​യി​ലെ എ​ൻ​ഫോ​ഴ്​​സ്​​മെന്‍റ് ഡ​യ​റ​ക്​​ട​റേ​റ്റ്​ ഒാ​ഫി​സി​ൽ നാലു ദിവസമായി ശിവകുമാറിനെ ചോദ്യം ചെയ്യുകയായിരുന്നു.

ഡി.കെ. ശിവകുമാറിനെ അറസ്​റ്റ്​ ചെയ്​ത്​ കൊണ്ടുപോവു​േമ്പാൾ എൻഫോഴ്​സ്​മ​​െൻറ്​ ഡയറക്​ടറേറ്റിനു​ മുന്നിൽ നാടകീയ സംഭവങ്ങൾ അരങ്ങേറി. കർണാടകയിൽനിന്നടക്കം എത്തിയ പ്രവർത്തകർ ബി.ജെ.പിക്കെതിരെ മു​​ദ്രാവാക്യം മുഴക്കി. തന്നെ ബി.ജെ.പി കുരുക്കുകയായിരുന്നുവെന്ന്​ ശിവകുമാർ പ്രതികരിച്ചു. ബി.ജെ.പിക്ക്​ എല്ലാവിധ ‘ആശംസ’കളും നേർന്ന അദ്ദേഹം, താൻ തിരിച്ചുവരുമെന്നും പ്രവർത്തകർ ശാന്തരാകണമെന്നും പറഞ്ഞു. ആശുപത്രിയിലേക്ക്​ കൊണ്ടുപോവുന്ന കാറിൽ കയറിനിന്ന്​ പ്രവർത്തകരെ അഭിവാദ്യംചെയ്​താണ്​ അദ്ദേഹം പോയത്​. വൈദ്യപരിശോധനക്കായി അദ്ദേഹത്തെ ഡൽഹിയിലെ ആർ.എം.എൽ ആശുപത്രിയിലേക്കു​ മാറ്റി. വൈകാതെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്​റ്റഡിയിൽ വാങ്ങും. ശിവകുമാറിനെ തിഹാർ ജയിലിലേക്ക്​ മാറ്റുമെന്നാണ്​ വിവരം.

ശി​വ​കു​മാ​റി​നെ​തി​രെ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ച്ച്​ ബി.​ജെ.​പി പ​ക​പോ​ക്കു​ക​യാ​ണെ​ന്ന്​ ആ​രോ​പി​ച്ച്​ ക​ർ​ണാ​ട​ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സി​​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റിയിരുന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​െ​ട​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ​ഷാ​യു​ടെ​യും കോ​ലം ക​ത്തി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

2017ലെ ​രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ സ​മ​യ​ത്ത്​ ഗു​ജ​റാ​ത്തി​ലെ കോ​ൺ​ഗ്ര​സ്​ എം.​എ​ൽ.​എ​മാ​രെ ബി.​ജെ.​പി ചാ​ക്കി​ടു​ന്ന​ത്​ ത​ട​യാ​ൻ അ​വ​രെ ബം​ഗ​ളൂ​രു​വി​ലെ റി​സോ​ർ​ട്ടി​ൽ ശി​വ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ർ​പ്പി​ച്ച​ിരുന്നു. ഇതിനുപി​ന്നാ​ലെ​ ബം​ഗ​ളൂ​രു​വി​ലെ​യും ഡ​ൽ​ഹി​യി​ലെ​യും ശി​വ​കു​മാ​റിന്‍റെ വ​സ​തി​ക​ളി​ലും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​ദാ​യ​നി​കു​തി വ​കു​പ്പ്​ റെ​യ്​​ഡ്​ നടത്തി.

റെ​യ്​​ഡി​ൽ ഏ​ഴു​കോ​ടി രൂ​പ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇതേതുടർന്ന് ആ​ദാ​യ നി​കു​തി വ​കു​പ്പി​​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ശി​വ​കു​മാ​റി​നും ബി​സി​ന​സ്​ പ​ങ്കാ​ളി സ​ച്ചി​ൻ നാ​രാ​യ​ണ​ൻ, ശ​ർ​മ ട്രാ​വ​ൽ​സ്​ ഉ​ട​മ സു​നി​ൽ ശ​ർ​മ, ഡ​ൽ​ഹി ക​ർ​ണാ​ട​ക ഭ​വ​ൻ ജീ​വ​ന​ക്കാ​രാ​യ ആ​ഞ്​​ജ​നേ​യ ഹ​നു​മ​ന്ത​യ്യ, രാ​ജേ​ന്ദ്ര എ​ന്നി​വ​ർ​ക്കു​മെ​തി​രെ എ​ൻ​ഫോ​ഴ്​​സ്​​മ​​​െൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ ക​ഴി​ഞ്ഞ ​െസ​പ്​​റ്റം​ബ​റി​ലാണ് കേ​സെ​ടു​ത്തത്.

െഎ.എൻ.എക്​സ്​ കേസിൽ മുൻ കേന്ദ്ര ധനമന്ത്രി പി. ചിദംബരം അറസ്​റ്റിലായതിനു​ പിന്നാലെയാണ്​ കർണാടകയിലെ കോൺഗ്രസിന്‍റെ ‘ട്രബ്​ൾ ഷൂട്ടർ’ ആയ ഡി.കെ. ശിവകുമാറിന്‍റെ അറസ്​റ്റ്​.

പകപോക്കലെന്ന്​ ശിവകുമാർ

ബം​ഗ​ളൂ​രു: ബി.​ജെ.​പി​യു​ടെ പ​ക​പോ​ക്ക​ൽ രാ​ഷ്​​ട്രീ​യ​ത്തി​​െൻറ ഇ​ര​യാ​ണ്​ താ​നെ​ന്ന്​ ഡി.​കെ. ശി​വ​കു​മാ​ർ. എ​ൻ​ഫോ​ഴ്​​സ്​​മ​െൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റി​​െൻറ അ​റ​സ്​​റ്റി​നു​ പി​ന്നാ​ലെ ട്വി​റ്റ​റി​ലാ​ണ്​ അ​ദ്ദേ​ഹ​ത്തി​​െൻറ പ്ര​തി​ക​ര​ണം. ‘‘ഒ​ട​ു​വി​ൽ എ​ന്നെ അ​റ​സ്​​റ്റ്​ ചെ​യ്യു​ക എ​ന്ന ല​ക്ഷ്യം പൂ​ർ​ത്തി​യാ​ക്കി​യ എ​​െൻറ ബി.​ജെ.​പി സു​ഹൃ​ത്തു​ക്ക​ൾ​ക്ക്​ അ​ഭി​ന​ന്ദ​നം.

കേ​സ്​ രാ​ഷ്​​ട്രീ​യ​പ്രേ​രി​ത​മാ​ണ്. ബി.​ജെ.​പി​യു​ടെ പ​ക​പോ​ക്ക​ൽ രാ​ഷ്​​ട്രീ​യ​ത്തി​​െൻറ ഇ​ര​യാ​ണ്​ ഞാ​ൻ. ദൈ​വ​ത്തി​ലും രാ​ജ്യ​ത്തെ നി​യ​മ​വ്യ​വ​സ്​​ഥ​യി​ലും പൂ​ർ​ണ വി​ശ്വാ​സ​മു​ണ്ട്. നി​യ​മ​പ​ര​മാ​യും രാ​ഷ്​​ട്രീ​യ​പ​ര​മാ​യും പ​ക​പോ​ക്ക​ൽ രാ​ഷ്​​ട്രീ​യ​ത്തി​നെ​തി​രെ വി​ജ​യി​ക്കാ​നാ​വു​മെ​ന്ന്​ ആ​ത്മ​വി​ശ്വാ​സ​മു​ണ്ട്. നി​യ​മ​വി​രു​ദ്ധ​മാ​യി ഒ​ന്നും ​താ​ൻ ചെ​യ്​​തി​ട്ടി​ല്ല. അ​തി​നാ​ൽ, പ്ര​വ​ർ​ത്ത​ക​രും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും വി​ഷ​മി​ക്ക​രു​ത്​’’ -ശി​വ​കു​മാ​ർ പ​റ​ഞ്ഞു.

ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സി​ലെ ശ​ക്ത​നാ​യ നേ​താ​വാ​യ ഡി.​കെ. ശി​വ​കു​മാ​ർ​ പ​ല​ത​വ​ണ ബി.​ജെ.​പി​യു​ടെ ഒാ​പ​റേ​ഷ​ൻ താ​മ​ര പൊ​ളി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Enforcement Directoratemoney laundering casemalayalam newsindia newsDK Shivakumar
News Summary - ED arrests DK Shivakumar in money laundering case-india news
Next Story