Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right5000 കോ​ടി​യു​ടെ...

5000 കോ​ടി​യു​ടെ ബാങ്ക്​  തട്ടിപ്പ്​ കേസിൽ വ്യവസായി അറസ്​റ്റിൽ

text_fields
bookmark_border
sterling-bio-tech
cancel

ന്യൂ​ഡ​ൽ​ഹി: 5000 കോ​ടി​യു​ടെ ബാ​ങ്ക്​ ത​ട്ടി​പ്പ്​ കേ​സി​ൽ മ​രു​ന്ന്​ നിർമാണ വ്യ​വ​സാ​യി​യെ എ​ൻ​ഫോ​ഴ്​​സ്​​മ​െൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ഗു​ജ​റാ​ത്തി​ലെ വ​ഡോ​ദ​ര​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്​​റ്റെ​ർ​ലി​ങ്​​ ബ​യോ​ടെ​ക്​ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​മ്പ​നി​യു​ടെ ഉ​ട​മ ഗ​ഗ​ൻ ധ​വാ​നാ​ണ്​ ഡ​ൽ​ഹി​യി​ൽ പി​ടി​യി​ലാ​യ​ത്. 

ആ​​ന്ധ്ര ബാ​ങ്കി​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള ബാ​​ങ്കു​​ക​​ളു​​​ടെ ക​​ൺ​​സോ​​ർ​​ട്യം 5000 കോ​ടി​യി​ല​ധി​കം രൂ​പ ധ​വാ​​െൻറ ക​മ്പ​നി​ക്ക്​ വാ​യ്​​പ ന​ൽ​കി​യെ​ങ്കി​ലും അ​ത്​ കി​ട്ടാ​ക്ക​ട​മാ​യി​ത്തീ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ്​ അ​ന്വേ​ഷ​ണം ന​ട​ന്ന​ത്. 

ഇ​തി​ന്​ പു​റ​മെ ചി​ല ഹ​വാ​ല ഇ​ട​പാ​ടു​ക​ളു​മാ​യും ധ​വാ​ന്​ ബ​ന്ധ​മു​ണ്ടെ​ന്ന്​ ഇ.​ഡി ഉ​ദ്യോ​ഗ​സ്​​ഥ​ർ പ​റ​ഞ്ഞു. നേ​ര​ത്തെ, വ​രു​മാ​ന​നി​കു​തി വ​കു​പ്പി​ലെ ഉ​ന്ന​േ​താ​ദ്യോ​ഗ​സ്​​ഥ​ന്​ കൈ​ക്കൂ​ലി ന​ൽ​കി​യ കേ​സി​ൽ ധ​വാ​ൻ പ്ര​തി​യാ​ണ്. ഏ​താ​നും നാ​ളു​ക​ളാ​യി ഇ​ദ്ദേ​ഹം നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും 2016 ഡി​സം​ബ​ർ 31 വ​രെ വി​വി​ധ കേ​സു​ക​ളി​ൽ 5383 കോ​ടി​യു​െ​ട ത​ട്ടി​പ്പ്​ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​േ​ണാ​ദ്യോ​ഗ​സ്​​ഥ​ർ പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsEDGagan Dhawanbank fraud case
News Summary - ED arrests businessman Gagan Dhawan in Rs 5000 cr bank fraud case-India news
Next Story