Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിഹാർ ജയിലിൽ കഴിയുന്ന സിസോദിയയെ ഇ.ഡിയും അറസ്റ്റു ചെയ്തു

text_fields
bookmark_border
തിഹാർ ജയിലിൽ കഴിയുന്ന സിസോദിയയെ ഇ.ഡിയും അറസ്റ്റു ചെയ്തു
cancel

ന്യൂഡൽഹി: ഡൽഹി സർക്കാറിന്‍റെ മദ്യ നയവുമായി ബന്ധപ്പെട്ട കേസിൽ ഏഴ്​ ദിവസ​ത്തെ സി.ബി.ഐ കസ്റ്റഡി കാലാവധി അവസാനിച്ച്​ തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ്​ സിസോദിയയെ എ​ൻ​ഫോഴ്​സ്​മെന്‍റ്​ ഡയ​റക്ടറേറ്റും​ അറസ്റ്റു ചെയ്തു. വ്യാഴാഴ്ച തിഹാർ ജയിലിൽ എത്തി ​ മണിക്കൂറുകളോളം ചോദ്യം ചെയ്തതിന്​ പിന്നാലെയാണ്​ ഇ.ഡിയും സിസോദിയുടെ അറസ്റ്റ്​​ രേഖപ്പെടുത്തിയത്​.

സി.ബി.ഐ അറസറ്റു ചെയ്ത കേസിൽ നാളെ കോടതി ജാമ്യ ഹരജി പരിഗണിക്കാനിരിക്കെയാണ്​ തലേ ദിവിസം ഇ.ഡിയുടെ നടപടി. ചൊവ്വാഴ്​ച സിസോദിയയെ ഇ.ഡി മണിക്കൂറുകൾ ചോദ്യം ചെയ്​തിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഉദ്യോഗസ്​ഥർ രണ്ടാം തവണയും ജയിലിൽ എത്തി ചോദ്യം ചെയ്യലിന്​ ശേഷം അറസ്റ്റിലേക്ക്​ കടന്നത്​​.

കേസിൽ ഫെബ്രുവരി 26നാണ്​ സിസോദിയയെ സി.ബി.ഐ അറസ്റ്റ്​ ചെയ്തത്​. തിഹാർ ജയിലിലുള്ള സിസോദിയയുടെ ജീവന്‌ ഭീഷണിയുണ്ടെന്ന്‌ ആം ആദ്‌മി പാര്‍ട്ടി കഴിഞ്ഞ ദിവസം ആരോപിച്ചു. ഒന്നാം നമ്പർ ജയിലിൽ സിസോദിയക്ക്‌ ഒപ്പമുള്ളത്‌ രാജ്യത്തെ കൊടും കുറ്റവാളികളാണെന്നും അദ്ദേഹത്തെ അപായപ്പെടുത്താനുള്ള ഗൂഢനീക്കമാണിതിനുപിന്നിലെന്നും പാർട്ടി ആരോപിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ED also arrested manish sisodia
Next Story