എയർസെൽ-മാക്സിസ് കേസ്: ചിദംബരത്തെ കസ്റ്റഡിയിൽ വേണമെന്ന് ഇ.ഡി
text_fieldsന്യൂഡൽഹി: എയർസെൽ-മാക്സിസ് കേസുമായി ബന്ധപ്പെട്ട് മുൻ ധനമന്ത്രി പി.ചിദംബരത്തെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വേണമെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്. ചിദംബരത്തിെൻറ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന ഡൽഹി കോടതിയിലാണ് ഇ.ഡി നിലപാട് അറിയിച്ചത്.
അന്വേഷണവുമായി പി.ചിദംബരം സഹകരിക്കുന്നില്ലെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ചിദംബരത്തിെൻറ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനായി മാറ്റി.
ഒക്ടോബർ എട്ടാം തീയതി ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് ഇ.ഡിയെ കോടതി വിലക്കിയിരുന്നു. നവംബർ ഒന്ന് വരെ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് കോടതി വിലക്കിയിരുന്നു. കേസിൽ ഒക്ടോബർ 25ന് കുറ്റപത്രം സമർപ്പിച്ചിരുന്നു. ചിദംബരത്തെ കൂടാതെ മകൻ കാർത്തി ചിദംബരവും കേസിൽ പ്രതിയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
