ഡൽഹി മദ്യനയം: ഇ.ഡിക്ക് മുമ്പാകെ ഹാജരാകാൻ കെ.കവിതക്ക് സമയം നീട്ടി നൽകി
text_fieldsഹൈദരാബാദ്: ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് ഹാജരാകാൻ കൂടുതൽ സമയം അനുവദിക്കണമെന്ന തെലങ്കാനയിലെ ബി.ആർ.എസ് എം.എൽ.സി കെ. കവിതയുടെ ആവശ്യം അംഗീകരിച്ച് ഇ.ഡി. മാർച്ച് ഒമ്പതിന് ഹാജരാകാനാണ് ഇ.ഡി നിർദേശിച്ചിരുന്നത്. എന്നാൽ വനിത സംവരണ ബില്ലിനെ പിന്തുണച്ച് മാർച്ച് 10ന് ഡൽഹിയിൽ ധർണ നിശ്ചയിച്ചതിനാൽ ഇ.ഡിക്ക് മുന്നിൽ ഹാജരാവുന്ന തീയതി മാർച്ച് 11 ലേക്ക് നീട്ടി നൽകണമെന്നായിരുന്നു അവർ ആവശ്യപ്പെട്ടിരുന്നത്.
വ്യാഴാഴ്ച ഡൽഹിയിലെത്തിയ കവിത മാർച്ച് 11 ന് ഇ.ഡിക്ക് മുമ്പാകെ ഹാജരാകുമെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും അറിയിച്ചു.
തന്റെ പിതാവും മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖർ റാവുവിന്റെയും ബി.ആർ.എസിന്റെയും പോരാട്ടത്തിനെതിരെയുള്ള ഭീഷണിപ്പെടുത്തൽ തന്ത്രങ്ങൾക്ക് തങ്ങളെ തടയാനാവില്ല. മാർച്ച് ഒമ്പതിന് ഹാജരാകാനാണ് ഇ.ഡി ആവശ്യപ്പെട്ടത്.
ധർണയും നേരത്തേ തീരുമാനിച്ച മറ്റ് പരിപാടികളും ഉള്ളതിനാലാണ് മറ്റൊരു ദിവസം ഹാജരാകുന്നത്. മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്‍റെ നേതൃത്വത്തിൽ, ബി.ജെ.പിയുടെ ഭരണ പരാജയങ്ങൾ തുറന്നുകാട്ടാനുള്ള പോരാട്ടം തുടരുമെന്നും അവർ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

