Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിത്യാനന്ദക്ക്​ ഭൂമി...

നിത്യാനന്ദക്ക്​ ഭൂമി നൽകിയെന്ന വാർത്ത നിഷേധിച്ച്​ എക്വഡോർ.; ഹെയ്​തിയിലേക്ക്​ കടന്നെന്ന്​ സംശയം

text_fields
bookmark_border
nithyananda
cancel

ന്യൂഡൽഹി: ബലാത്സംഗ, പീഡന, ക്രിമിനൽ കേസുകളിലെ പ്രതിയായ വിവാദ ആൾദൈവം നിത്യാനന്ദക്ക്​ രാഷട്രീയാഭയം നൽകിയെന്ന വാർത്തകൾ നിഷേധിച്ച്​ എക്വഡോർ. നിത്യാനന്ദക്ക്​ ഭൂമി വാങ്ങാൻ സഹായം നൽകിയിട്ടില്ലെന്നും എ​ക്വഡോർ എംബസി പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്​തമാക്കി.

അഭയം നൽകണമെന്ന ആവശ്യവുമായി നിത്യാനന്ദ സമീപിച്ചുവെങ്കിലും അഭ്യർഥന തള്ളിയതായാണ്​ എക്വഡോർ വ്യക്​തമാക്കുന്നത്​. നിത്യാനന്ദ പിന്നീട്​ ഹെയ്​തിയിലേക്ക്​ കടന്നുവെന്നാണ്​ എംബസി സംശയിക്കുന്നത്​. നിത്യാനന്ദയുടെ ഒളിച്ചോട്ടവുമായി ഇന്ത്യൻ മാധ്യമങ്ങളിൽ വാർത്തകൾ വരുന്നതിൻെറ പശ്​ചാത്തലത്തിലാണ്​ വിശദീകരണം.

എക്വഡോറിൽ സ്വന്തമായി വിലക്കുവാങ്ങിയ സ്വകാര്യ ദ്വീപ്​ കൈലാസം എന്ന ഹിന്ദു രാജ്യമായി നിത്യനാന്ദ പ്രഖ്യാപിച്ചിരുന്നു. സ്വന്തമായി പതാകയും ചിഹ്നവും രണ്ടുനിറത്തിലുള്ള പാസ്പോർട്ടും ത​​​​െൻറ അനുയായികളായ പത്തുപേരടങ്ങിയ മന്ത്രിസഭയും വരെ ഹിന്ദു പരമാധികാര റിപ്പബ്ലിക്കായ കൈലാസത്തിൽ നിത്യാനന്ദ രൂപവത്കരിച്ചുവെന്നായിരുന്നു റിപ്പോർട്ടുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsNithyananadaKailasa
News Summary - Ecuador Denies Giving 'Kailaasa' Land to Nithyananda-india news
Next Story