Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേന്ദ്ര-സംസ്ഥാന...

കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഇടപെടലിൽ സമ്പദ്​വ്യവസ്ഥ വീണ്ടും ചലിച്ച്​ തുടങ്ങിയെന്ന്​ രാഷ്​ട്രപതി

text_fields
bookmark_border
Ramnath Kovind
cancel

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്​വ്യവസ്ഥ വീണ്ടും മുന്നോട്ടുള്ള കുതിപ്പ്​ തുടങ്ങിയെന്ന്​ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ കൃത്യമായ ഇടപെടലാണ്​ സമ്പദ്​വ്യവസ്ഥക്ക്​ കരുത്തായത്​. എല്ലാ സെക്​ടറുകളും കേന്ദ്രീകരിച്ചായിരുന്നു അവരുടെ പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു. റിപബ്ലിക്​ ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്​ത്​ സംസാരിക്കു​േമ്പാഴാണ്​ രാഷ്​ട്രപതിയുടെ പരാമർശം.

ഈ സാമ്പത്തിക വർഷത്തിൽ സമ്പദ്​വ്യവസ്ഥയിൽ മികച്ച വളർച്ചയുണ്ടാകുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. ഈ വർഷം കഴിഞ്ഞ വർഷത്തെ തിരിച്ചടി മറികടക്കും. കാർഷിക, നിർമാണ മേഖലകളിലെ പുരോഗതിയാണ്​ സമ്പദ്​വ്യവസ്ഥക്ക്​ കരുത്താകുന്നതെന്നും അദ്ദേഹം പറഞ്ഞു. ​

കോവിഡുകാലത്ത്​ വലിയ പ്രതിസന്ധിയിലൂടെയാണ്​ രാജ്യത്തെ കുടുംബങ്ങൾ കടന്നു പോയത്​. ആരോഗ്യമേഖല കോവിഡ്​ പ്രതിസന്ധിയെ നേരിടുന്നതിന്​ വലിയ പങ്കുവഹിച്ചു. കഴിഞ്ഞ വർഷം അവതരിപ്പിച്ച ആത്​മനിർഭർ അഭിയാൻ പദ്ധതി വിജയകരമാണെന്നും രാഷ്​ട്രപതി അഭിപ്രായപ്പെട്ടു. മൗലികാവകാശങ്ങൾക്കൊപ്പം കടമകളും നിർവഹിക്കാൻ പൗരൻമാർ തയാറാകണം. കരസേന മേധാവി ബിപിൻ റാവത്തി​െൻറ അകാലത്തിലുള്ള മരണത്തിലും രാഷ്​ട്രപതി ദുഃഖം രേഖപ്പെടുത്തി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ram nath kovind
News Summary - Economy on move again, says President Ram Nath Kovind
Next Story