Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇന്ത്യൻ ജി.ഡി.പി വീണ്ടും താഴേക്ക്​ പോകുമെന്ന് അന്താരാഷ്​ട്ര ധനകാര്യ ഏജൻസി
cancel
Homechevron_rightBusinesschevron_rightBiz Newschevron_rightഇന്ത്യൻ ജി.ഡി.പി...

ഇന്ത്യൻ ജി.ഡി.പി വീണ്ടും താഴേക്ക്​ പോകുമെന്ന് അന്താരാഷ്​ട്ര ധനകാര്യ ഏജൻസി

text_fields
bookmark_border

ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷം (2020 -21) ഇന്ത്യ നെഗറ്റിവ്​ വളർച്ചയിൽ വീണ്ടും താഴേക്ക്​ പോകുമെന്ന്​ അന്താരാഷ്​ട്ര ധനകാര്യ ഏജൻസിയായ ഫിച്ച്​. മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജി.ഡി.പി) മൈനസ്​ 10.5 ശതമാനം ഇടിവുണ്ടാകുമെന്നാണ്​ പ്രവചനം. നേരത്തേ മൈനസ്​ അഞ്ച്​ ശതമാനമാണ്​ പ്രവചിച്ചിരുന്നത്​.

അതേസമയം, ഫിച്ചി​െൻറ ഇന്ത്യൻ വിഭാഗമായ ഇന്ത്യ റേറ്റിങ്​സ്​ ഫിച്ചിനേക്കാൾ ഉയർന്ന പതനമാണ്​ കണക്കുകൂട്ടുന്നത്​. 5.3 ശതമാനത്തിൽനിന്ന്​ നെഗറ്റിവ്​ വളർച്ച 11.8 ശതമാനത്തിലെത്തുമെന്നാണ്​ ഇന്ത്യ റേറ്റിങ്​സി​െൻറ വിലയിരുത്തൽ. ഏറ്റവും മോശം വളർച്ചക്ക്​ 2020 സാക്ഷ്യം വഹിക്കുമെന്നാണ്​ രണ്ട്​ ഏജൻസികളും കണക്കു കൂട്ടുന്നത്​. 1980ലെ 5.2 ശതമാനം നെഗറ്റിവ്​ വളർച്ചയാണ്​ ഇതിന്​​ മുമ്പുണ്ടായ ഏറ്റവും കുറഞ്ഞ ജി.ഡി.പി. ​

2020 ഏപ്രിൽ -ജൂൺ കാലയളവിൽ ജി.ഡി.പി 23.9 ശതമാനം നെഗറ്റിവ്​ വളർച്ച രേഖപ്പെടുത്തിയ സാഹചര്യത്തിലാണ്​ ഫിച്ചി​െൻറ പുതിയ അവലോകനം. മറ്റൊരു ധനകാര്യ ഏജൻസിയായ ഗോൾഡ്​മാൻ സാക്​സും രാജ്യത്തി​െൻറ നെഗറ്റിവ്​ വളർച്ച കൂടുമെന്ന അവലോകനം പുറത്തുവിട്ടിട്ടുണ്ട്​. വളർച്ച 11.8 ശതമാനം താഴേക്ക്​ പോകുമെന്ന്​ കണക്കാക്കിയിരുന്ന ഏജൻസി 14.8 ശതമാനം നെഗറ്റിവ്​ വളർച്ചയുടെ റിപ്പോർട്ടാണ്​ അടുത്തിടെ പുറത്തുവിട്ടത്​.

കുടുംബങ്ങളുടേയും കമ്പനികളുടേയും വരുമാനത്തിലുണ്ടായ ഗണ്യമായ കുറവും സർക്കാർ തലത്തിലെ ആനുകൂല്യങ്ങൾ കുറഞ്ഞതും​ വളർച്ച പിന്നോട്ടടിക്കാൻ കാരണമായിട്ടുണ്ടെന്ന്​ ഫിച്ച്​ വിലയിരുത്തുന്നു. 2020ലെ മൂന്നാം പാദത്തിൽ സാമ്പത്തിക രംഗം കൂടുതൽ തുറന്നുകൊടുക്കുന്ന സമയത്ത്​ വളർച്ചയിൽ ചെറിയ മാറ്റമുണ്ടാകാമെന്നും എന്നാലും സ്ഥിരതയുള്ള പ്രകടനമായിരിക്കില്ലെന്നും ഏജൻസി വ്യക്തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nirmala Sitharamanindian gdpFitch Ratings
Next Story