രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട എട്ടു വ്യവസായങ്ങൾക്കും തളർച്ച
text_fieldsന്യൂഡൽഹി: രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട എട്ടു വ്യവസായങ്ങൾക്ക് തളർച്ച. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ജൂലൈയിൽ 2.1 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. കൽക്കരി, എണ്ണഖനനം, പ്രകൃതിവാതകം, എണ്ണശുദ്ധീകരണം, വളം, ഉരുക്ക്, സിമൻറ്, വൈദ്യുതി എന്നീ മേഖലകളിലാണ് മാന്ദ്യം പ്രകടമായത്. രാജ്യത്തെ ആകെ വ്യവസായിക ഉൽപാദനത്തിെൻറ 40.27 ശതമാനവും സംഭാവന ചെയ്യുന്നത് ഈ മേഖലകളാണ്.
കൽക്കരി, എണ്ണ, പ്രകൃതിവാതകം എന്നിവയുടെ ഉൽപാദനം ജൂലൈയിൽ കുറഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു. ഉരുക്ക്-6.6 ശതമാനം, സിമൻറ്-7.9 ശതമാനം, വൈദ്യുതി-4.2 ശതമാനം എന്നിങ്ങനെയും ഉൽപാദനം കുറഞ്ഞു. 2018ൽ ഉരുക്ക്-6.9 ശതമാനം, സിമൻറ്-11.2 ശതമാനം, വൈദ്യുതി-6.7 ശതമാനം എന്നിങ്ങനെയാണ് ഉൽപാദനം രേഖപ്പെടുത്തിയിരുന്നത്.
ഏപ്രിൽ-ജൂലൈ കാലയളവിൽ മൂന്നു ശതമാനം മാത്രമാണ് ഈ മേഖലയുടെ വളർച്ചനിരക്ക്. കഴിഞ്ഞ വർഷം ഇതേസമയം 5.9 ശതമാനം വളർച്ച നേടിയ സ്ഥാനത്താണ് ഈ കുറവുണ്ടായത്. മൊത്ത ആഭ്യന്തര ഉൽപാദനം (ജി.ഡി.പി) അഞ്ചു ശതമാനത്തിലേക്ക് ഇടിഞ്ഞതായി കഴിഞ്ഞ ദിവസം സർക്കാർ വ്യക്തമാക്കിയിരുന്നു. ആറു വർഷത്തെ ഏറ്റവും കുറഞ്ഞ വളർച്ചനിരക്കാണ് ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
