Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുന്നാക്ക സംവരണ ബിൽ:...

മുന്നാക്ക സംവരണ ബിൽ: സെലക്​റ്റ്​ കമ്മറ്റിക്ക്​ വിടണമെന്ന്​ പ്രതിപക്ഷം; രാജ്യസഭയിൽ വാക്​പോര്​

text_fields
bookmark_border
മുന്നാക്ക സംവരണ ബിൽ: സെലക്​റ്റ്​ കമ്മറ്റിക്ക്​ വിടണമെന്ന്​ പ്രതിപക്ഷം; രാജ്യസഭയിൽ വാക്​പോര്​
cancel

ന്യൂഡൽഹി: ലോക്​സഭയിൽ വൻ ഭൂരിപക്ഷത്തോടെ പാസായ മുന്നാക്ക സംവരണ ബില്ലിനെ ചൊല്ലി രാജ്യസഭയിൽ പ്രതിപക്ഷ പ്രതി ഷേധം. ബിൽ പരിഗണനക്ക്​ എടുത്തപ്പോൾ തന്നെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. തുടർന്ന്​ സഭ രണ്ട്​ മണി വരെ നിർത്തിവെ ച്ചു. വീണ്ടും ചേർന്നപ്പോഴും സഭയിൽ വാക്​പേര്​ തുടർന്നു.

ബിൽ സെലക്​റ്റ്​ കമ്മറ്റിക്ക്​ വിടണമെന്ന്​ ഡി.എം.കെ എം.പി കനിമൊഴി ആവശ്യപ്പെട്ടു. വോട്ടിങ്ങും ബില്‍ അവതരണവും ഒരു ദിവസം സാധിക്കില്ല. ബില്‍ പൂര്‍ണമല്ല. എന്താണ് നിങ് ങള്‍ക്ക്‌ ഇത്ര ധൃതിയെന്നും കോണ്‍ഗ്രസ് നേതാവ് മധുസൂദനന്‍ മിസ്ത്രി ചോദിച്ചു.

ബിൽ സെലക്​ട്​ കമ്മിറ്റിക്ക്​ വിടണമെന്നാവശ്യപ്പെട്ട്​ സി.പി.എമ്മും ഡി.എം.കെയും നോട്ടീസ്​ നൽകി. നടപടിക്രമങ്ങൾ ലംഘിച്ചെന്നും രാജ്യസഭയെ കേന്ദ്ര സർക്കാർ റബ്ബർ സ്റ്റാംപാക്കി മാറ്റിയെന്നും കോൺഗ്രസ്​ ആരോപിച്ചു.

രാജ്യസഭ തടസ്സപ്പെടുത്താനാണ്​ കോൺ​ഗ്രസ്​ പലവിഷയങ്ങൾ മുന്നോട്ട്​ കൊണ്ടുവരുന്നതെന്നും ‘ബില്ലിനെ എതിർക്കുന്നുവെന്ന്’​​ നേരിട്ട്​ വിളിച്ച്​ പറയാനുള്ള ധൈര്യം കോൺഗ്രസ്​ കാട്ടണമെന്നും ബി.ജെ.പി വെല്ലുവിളിച്ചു. ബില്ല്​ വോട്ടിനിടാൻ തന്നെയാണ്​ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്​.

രാജ്യസഭ വീണ്ടും ചേർന്നപ്പോൾ സംവരണ ബിൽ സെലക്​ട്​ കമ്മിറ്റിക്ക്​ വിടണമെന്ന്​ ഡി.എം.കെ അംഗം കനിമൊഴി പ്രമേയം അവതരിപ്പിച്ചു. കനിമൊഴിയുടെ പ്രമേയത്തെ ഇടതുപക്ഷം, ടി.ഡി.പി, ആർ.ജെ.ഡി, എ.എ.പി, ജെ.ഡി.എസ്​ എന്നീ പാർട്ടികൾ പിന്തുണച്ചു. ചർച്ചകൾക്ക്​ ശേഷം പ്രമേയം വോട്ടിനിടാമെന്ന്​ അധ്യക്ഷൻ അറിയിച്ചു.

ലോക്​സഭയിൽ വൻ ഭൂരിപക്ഷത്തിൽ പാസായ ബിൽ രാജ്യ സഭയിലും പാസാകുമെന്നാണ്​ കരുതുന്നതെന്ന്​ ബി.ജെ.പി എം.പി പ്രഭാത്​ ഝാ പറഞ്ഞു. ബില്ലി​​​​​​​െൻറ പേരിൽ രാജ്യസഭ വാക്​പോരിന്​ സാക്ഷ്യം വഹിച്ചു.

സംവരണത്തി​​​​​​​െൻറ ചരിത്രം മനസിലാക്കണമെന്നു പറഞ്ഞ കോൺഗ്രസ്​ നേതാവ്​ ആനന്ദ്​ ശർമ, ബിൽ അവതരിപ്പിക്കാനുള്ള ബി.ജെ.പിയുടെ ശ്രമം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അഞ്ച്​ സംസ്​ഥാനങ്ങൾ നഷ്​ടമായതി​​​​​​​െൻറ പശ്​ചാത്തലത്തിലാണെന്നും ആരോപിച്ചു.

കഴിഞ്ഞ നാലു വർഷത്തിനിടെ 11 മില്യൺ തൊഴിലവസരങ്ങൾ നഷ്​ടമായി. തൊഴിലവസരങ്ങളില്ലെങ്കിൽ എങ്ങനെയാണ്​ ജോലിക്ക്​ സംവരണം നൽകുക എന്നും ശർമ ചോദിച്ചു. ചർച്ചകളൊന്നും കൂടാതെ ഒരു ദിവസം കൊണ്ട്​ ബിൽ പാസാക്കി ബൈപാസിലൂടെ നിയമ നിർമാണം നടത്താനുള്ള ശ്രമമാണ്​ സർക്കാറി​​​​​​​െൻറതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്തുകൊണ്ട്​ വനിതാ സംവരണ ബിൽ പാസാക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajya SabhaEconomic Reservationreservation billEconomic Reservation bill
News Summary - economic reservation bill in rajya sabha-india news
Next Story