Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസാമ്പത്തിക...

സാമ്പത്തിക വളർച്ചനിരക്ക്​: ഇന്ത്യയെ കടത്തിവെട്ടി ബംഗ്ലാദേശ്​

text_fields
bookmark_border
sheikh-hasina
cancel

ന്യൂ​ഡ​ൽ​ഹി: സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​നിരക്കി​ൽ ഇ​ന്ത്യ​യെ ക​ട​ത്തി​വെ​ട്ടി ബം​ഗ്ലാ​ദേ​ശ്. ഏ​ഷ്യ​ൻ ഡെ​വ​ല​പ്​​മ​െൻറ്​ ബാ​ങ്കി​​െൻറ (എ.​ഡി.​ബി) 2019ലെ ​ഏ​ഷ്യ അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ടി​ലാ​ണ്​ ഇ​ന്ത്യ​യെ പി​ന്ത​ള്ളി ബം​ഗ്ലാ​ദേ​ശ്​ മു​ന്നോ​ട്ട്​ കു​തി​ക്കു​ന്ന​തി​​െൻറ ക​ണ​ക്കു​ക​ളു​ള്ള​ത്. 2016-18 കാ​ല​യ​ള​വി​ൽ ഇ​ന്ത്യ​യു​ടെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന (ജി.​ഡി.​പി)​വ​ള​ർ​ച്ച ക്ര​മാ​നു​ഗ​ത​മാ​യി കു​റ​ഞ്ഞ​പ്പോ​ൾ ബം​ഗ്ലാ​ദേ​ശി​ൽ ആ​നു​പാ​തി​ക​മാ​യി വ​ർ​ധി​ക്കു​ക​യാ​ണ്​ ചെ​യ്​​ത​ത്​. 2016ൽ ​ഇ​ന്ത്യ​യു​ടെ ജി.​ഡി.​പി 8.2 ശ​ത​മാ​ന​മാ​യി​രു​ന്നു.

2017ൽ ​അ​ത് ​7.2 ശ​ത​മാ​നം, 2018ൽ 7.0 ​ശ​ത​മാ​നം എ​ന്നി​ങ്ങ​നെ കു​റ​ഞ്ഞു. എ​ന്നാ​ൽ, ബം​ഗ്ലാ​ദേ​ശി​ൽ 2016ൽ 7.1 ​ശ​ത​മാ​ന​മാ​യി​രു​ന്നു ജി.​ഡി.​പി വ​ള​ർ​ച്ച. 2017ൽ ​അ​ത്​ 7.3 ശ​ത​മാ​നം, 2018ൽ 7.9 ​ശ​ത​മാ​നം എ​ന്നി​ങ്ങ​നെ കൂ​ടി. 2019ൽ ​ബം​ഗ്ലാ​ദേ​ശ് എ​ട്ട്​ ശ​ത​മാ​നം വ​ള​ർ​ച്ച ​ നേ​ടു​മെ​ന്നാ​ണ്​ പ്ര​വ​ച​നം. ഇ​ന്ത്യ​യാ​ക​​ട്ടെ 7.2 ശ​ത​മാ​നം മാ​ത്രം. 2020ൽ ​ബം​ഗ്ലാ​ദേ​ശി​​െൻറ ജി.​ഡി.​പി​ 8.1 ശ​ത​മാ​ന​ത്തി​ലേ​ക്ക്​ ഉ​യ​രു​േ​മ്പാ​ൾ ഇ​ന്ത്യ 7.3 ശ​ത​മാ​ന​ത്തി​ൽ നി​ൽ​ക്കും.

2016-20 കാ​ല​യ​ള​വി​ൽ ദ​ക്ഷി​ണേ​ഷ്യ​യി​ൽ ബം​ഗ്ലാ​ദേ​ശ്​ ആ​ണ്​ വ​ള​ർ​ച്ച​യി​ൽ മു​ന്നി​ലെ​ന്ന്​ റി​പ്പോ​ർ​ട്ട്​ വ്യ​ക്​​ത​മാ​ക്കു​ന്നു. സേ​വ​ന​മേ​ഖ​ല​യി​ലെ സു​സ്​​ഥി​ര മു​ന്നേ​റ്റ​മാ​ണ്​​ ക​ഴി​ഞ്ഞ പ​തി​റ്റാ​ണ്ടി​ൽ ഇ​ന്ത്യ​ക്ക്​ എ​ട്ട്​ ശ​ത​മാ​നം വ​ള​ർ​ച്ച നേ​ടി​ക്കൊ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bangladeshmalayalam newsindia newseconomic growth rate
News Summary - economic growth rate; Bangladesh overcome india -india news
Next Story