Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ഐറ്റം' പരാമർശം:...

'ഐറ്റം' പരാമർശം: കമൽനാഥ് രണ്ടു ദിവസത്തിനകം തെരഞ്ഞെടുപ്പ് കമീഷന് വിശദീകരണം നൽകണം

text_fields
bookmark_border
ഐറ്റം പരാമർശം: കമൽനാഥ് രണ്ടു ദിവസത്തിനകം തെരഞ്ഞെടുപ്പ് കമീഷന് വിശദീകരണം നൽകണം
cancel

ന്യൂഡൽഹി: മധ്യപ്രദേശ് ഉപതെര​ഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബി.ജെ.പി സ്​ഥാനാർഥിക്കെതിരെ സ്​ത്രീ വിരുദ്ധ പരാമർശം നടത്തിയ സംഭവത്തിൽ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്​ നേതാവുമായ കമൽനാഥ് രണ്ട് ദിവസത്തിനകം വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷൻ നോട്ടീസ് നൽകി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടപ്രകാരം പരസ്പര വിദ്വേഷമോ വർഗീയ വിദ്വേഷമോ വളർത്തുന്ന പ്രസ്താവനകൾ നടത്തരുതെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ 18ന് കോൺഗ്രസ്​ സ്​ഥാനാർഥി സുരേഷ്​ രാജിന്​ വേണ്ടി ദാബ്രയിൽ പ്രചാരണ റാലിയെ അഭിസംബോധന ചെയ്​ത്​ സംസാരിക്കു​േമ്പാഴായിരുന്നു കമൽ നാഥി​െൻറ വിവാദ പരാമർശം. 'ഞങ്ങളുടെ സ്​ഥാനാർഥി അവളെപോലെയല്ല... അവളുടെ പേര്​ എന്താണ്​? നിങ്ങൾക്ക്​ അവളെ നന്നായി അറിയാം, നേരത്തേ എനിക്ക്​ മുന്നറിയിപ്പ്​ നൽകേണ്ടതായിരുന്നു... എന്തൊരു​ ഐറ്റമാണത്​'' എന്നായിരുന്നു കമൽനാഥിനെ പരാമർശം.

ഉപതെര​ഞ്ഞെടുപ്പിലെ ബി​.ജെ.പി സ്​ഥാനാർഥി ഇമാർതി​ ദേവിക്കെതിരെയായിരുന്നു പ്രസ്​താവന. വിവാദ പരാമർശത്തിന്​ പിന്നാലെ ബി.ജെ.പി ​തെരഞ്ഞെടുപ്പ്​ കമീഷന്​ പരാതി നൽകിയിരുന്നു.

പിന്നീട് ഇക്കാര്യത്തിൽ വിശദീകരണവുമായി കമൽനാഥ് രംഗത്തെത്തിയിരുന്നു. ബി.ജെ.പി സ്​ഥാനാർഥിയുടെ ​പേര്​ മറന്നുപോയതിനാലാണ്​ ​'ഐറ്റം' എന്ന്​ വിശേഷിപ്പിച്ചതെന്ന്​ അ​ദ്ദേഹം പറഞ്ഞു. 'ഞാൻ ചിലത്​ പറഞ്ഞു. എന്നാൽ അത്​ ആരെയും അപമാനിക്കാൻ വേണ്ടിയല്ല. ഞാൻ ഇമാർതി ദേവിയുടെ പേര്​ മറന്നുപോയിരുന്നു. പട്ടികയിൽ ഐറ്റം നമ്പർ വൺ, ഐറ്റം നമ്പർ രണ്ട്​ എന്നിങ്ങനെ പറയുന്നു. അ​െതങ്ങനെ അപമാനിക്കലാകും' -കമൽനാഥ്​ ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election commissionkamal nath
News Summary - EC sends notice to Kamal Nath for ‘item’ jibe, asks him to explain stand in 48 hrs
Next Story