Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിക്കും രാഹുലിനും...

മോദിക്കും രാഹുലിനും തെരഞ്ഞെടുപ്പ്​ കമീഷൻെറ ക്ലീൻ ചിറ്റ്​

text_fields
bookmark_border
modi-rahul
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും തെരഞ്ഞെടുപ്പ്​ കമീഷൻെറ ക്ലീൻ ചിറ്റ്​. അമിത്​ ഷാ കൊലക്കേസ്​ പ്രതിയാണെന്ന കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിയ​ുടെ പരാമർശത്തിൽ തെരഞ്ഞെടുപ്പ്​ പെരുമാറ്റ ചട്ടലംഘനമില്ലെന്ന്​ തെരഞ്ഞെടുപ്പ്​ കമീഷൻ കണ്ടെത്തി. ഇന്ത്യ ആണവശേഷി കൈവരിച്ചത്​ ദീപാവലിക്ക്​ പൊട്ടിക്കാനല്ലെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തിലും ചട്ടലംഘനമില്ലെന്ന്​ കമീഷൻ വ്യക്​തമാക്കി.

മധ്യപ്രദേശിനെ സിഹോറ ജില്ലയിലെ റാലിയിലായിരുന്നു രാഹുലിൻെറ ഗാന്ധിയുടെ വിവാദ പരാമർശം. കൊലക്കേസ്​ പ്രതിയായ അമിത്​ ഷായെ എങ്ങനെ പുകഴ്​ത്താൻ സാധിക്കുമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. ഇതിനെതിരെ ബി.ജെ.പി തെരഞ്ഞെടുപ്പ്​ കമീഷനെ സമീപിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amith shamalayalam newsRahul Gandhi
News Summary - EC Gives Clean Chit to Rahul Gandhi-india news
Next Story