Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Election Commission
cancel
Homechevron_rightNewschevron_rightIndiachevron_rightനിയമസഭ തെരഞ്ഞെടുപ്പ്;...

നിയമസഭ തെരഞ്ഞെടുപ്പ്; റാലികൾക്കും റോഡ് ഷോകൾക്കുമുള്ള നിയന്ത്രണം തുടരും

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിൽ റാലികൾക്കും റോഡ് ഷോകൾക്കുമുള്ള നിയന്ത്രണം തുടരും. ഫെബ്രുവരി 11 വരെയാണ് വിലക്ക്. പദയാത്രകൾ, സൈക്കിൾ/ബൈക്ക്/ വാഹന റാലികൾ, റോഡ് ഷോകൾ തുടങ്ങിയവക്കാണ് നിയന്ത്രണം.

അതേസമയം, പൊതു യോഗങ്ങളിലും പ്രചാരണങ്ങളിലും പ​ങ്കെടുക്കാവുന്ന ആളുകളുടെ എണ്ണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇളവ് അനുവദിച്ചിരുന്നു. വീടുകൾ കയറിയുള്ള പ്രചാരണത്തിന് 20 പേർക്ക് അനുമതി നൽകി. നേരത്തേ 10 പേർക്ക് മാത്രമായിരുന്നു അനുമതി.

തെരഞ്ഞെടുപ്പ് യോഗങ്ങളിൽ 1000 പേർക്ക് പ​​ങ്കെടുക്കാം. ഇൻഡോർ യോഗങ്ങളിൽ 500 പേർക്കും പ​ങ്കെടുക്കാം. നേരത്തേ 300 ​പേർക്കായിരുന്നു അനുമതി. അതേസമയം, കോവിഡ് പകരാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ തുടരണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു.

കോവിഡ് സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ആരോഗ്യവിദഗ്ധരും ഇലക്ടറൽ ഓഫിസർമാരുമായും നടത്തിയ ചർച്ചക്ക് ശേഷമാണ് തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election CommissionAssembly Election 2022
News Summary - EC extends ban on public rallies road shows till February 11
Next Story