Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയുടെ പ്രസംഗത്തിൽ...

മോദിയുടെ പ്രസംഗത്തിൽ ചട്ടലംഘനമില്ലെന്ന്​ റിപ്പോർട്ട്​

text_fields
bookmark_border
narendra-modi-23
cancel

ന്യൂഡൽഹി: രാജ്യത്തെ അഭിസംബോധന ചെയ്​ത്​ ഉ​പ​ഗ്ര​ഹ​വേ​ധ മി​സൈ​ൽ പ​രീ​ക്ഷ​ണ വി​വ​രം പ്രഖ്യാപിച്ച്​ പ്രധാനമന ്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം ചട്ടലംഘനമാണോയെന്ന കാര്യത്തിൽ തെരഞ്ഞെടുപ്പ്​ കമീഷൻെറ തീരുമാനം ഇന്നുണ്ട ാകും.

അതേസമയം, മോദി തൻെറ പ്രസംഗത്തിൽ അദ്ദേഹത്തിൻെറ പാർട്ടിയുടെ പേര്​ പരാമർശിക്കുകയോ വോട്ട്​ അഭ്യർത്ഥി ക്കുകയോ ചെയ്തി​ട്ടില്ലെന്നതിനാൽ അദ്ദേഹത്തിന്​​ ക്ലീൻ ചിറ്റ്​ ലഭിക്കാനാണ്​ സാധ്യതയെന്നാണ്​ സൂചന. തെരഞ്ഞെടുപ്പ്​ കമീഷനിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്​ ദേശീയ മാധ്യമങ്ങളാണ്​ വാർത്ത റിപ്പോർട്ട്​ ചെയ്​തത്​. എന്നാൽ സർക്കാർ മാധ്യമസ്ഥാപനങ്ങൾ മോദിയുടെ പ്രഖ്യാപനം ഉചിതമല്ലാത്ത തരത്തിൽ ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യം തെരഞ്ഞെടുപ്പ്​ കമീഷൻ പരിശോധിക്കുന്നുണ്ട്​. ദൂരദർശനോടും ആകാശവാണിയോടും ഇക്കാര്യത്തിൽ കമീഷൻ വിശദീകരണം തേടിയിരുന്നു.

ഉ​പ​ഗ്ര​ഹ​വേ​ധ മി​സൈ​ൽ പ​രീ​ക്ഷ​ണ വി​വ​രം പ്രധാനമന്ത്രി പ്ര​ഖ്യാ​പി​ച്ച​ത്​ പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​മാ​ണോ എ​ന്ന കാ​ര്യം പ​രി​ശോ​ധി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ പ്ര​ത്യേ​ക സ​മി​തി​​യെ നി​യോ​ഗി​ച്ചിരുന്നു. തെരഞ്ഞെടുപ്പ്​ കമീഷൻ ഒാ​ഫീ​സ​ർ​മാ​ർ അ​ട​ങ്ങി​യ സ​മി​തിയെയാണ്​ ഇക്കാര്യം പരിശോധിക്കാൻ നിയോഗിച്ചത്​.

ബ​ഹി​രാ​കാ​ശ, പ്ര​തി​രോ​ധ ശാ​സ്​​ത്ര​ജ്​​ഞ​ർ ജ​ന​ങ്ങ​ളെ അ​റി​യി​ക്കേ​ണ്ട കാ​ര്യം സ്വ​യം ഏ​റ്റെ​ടു​ത്ത്​ ദേ​ശ​സു​ര​ക്ഷ​യു​ടെ കാ​വ​ലാ​ളെ​ന്ന നി​ല​യി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ശ്ര​മി​ച്ചു​വെ​ന്ന്​ കു​റ്റ​പ്പെ​ടു​ത്തി ​വി​വി​ധ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നെ സ​മീ​പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ecmalayalam newsMission ShaktiPM modi speech
News Summary - EC to decide today if PM Modi’s Mission Shakti speech-India news
Next Story