Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവോട്ടിങ്​...

വോട്ടിങ്​ യന്ത്രങ്ങളുടെ വിശ്വസ്യത: തെരഞ്ഞെടുപ്പ്​ കമീഷ​െൻറ ഡെമോ ഇന്ന്​

text_fields
bookmark_border
വോട്ടിങ്​ യന്ത്രങ്ങളുടെ വിശ്വസ്യത: തെരഞ്ഞെടുപ്പ്​ കമീഷ​െൻറ ഡെമോ ഇന്ന്​
cancel

ന്യൂഡൽഹി: വോട്ടിങ്​ യന്ത്രങ്ങ​ളുടെ വിശ്വാസ്യത സംബന്ധിച്ച്​ വൻതോതിൽ വിവാദങ്ങളുയർന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ്​ കമീഷൻ ഇവയുടെ തൽസമയ പ്രദർശനം നടത്തുന്നു. വോട്ടിങ്​ യന്ത്രങ്ങളുടെ സുരക്ഷയെ കുറിച്ച്​ ആയിരിക്കും പ്രദർശനത്തിൽ കമീഷൻ പ്രധാനമായും വിവരിക്കുക. ഡൽഹിയിലെ കമീഷൻ ആസ്ഥാനത്തായിരിക്കും പ്രദർശനം നടത്തുക.

നേരത്തെ വോട്ടിങ്​ യന്ത്രങ്ങൾ പൂർണമായും സുരക്ഷിതമാണെന്ന്​ പാർലമ​​​െൻററി സ്​റ്റാഡിങ്​ കമ്മിറ്റി മുമ്പാകെ കമീഷൻ ബോധിപ്പിച്ചിരുന്നു. വോട്ടിങ്​ യന്ത്രങ്ങളിലെ സുരക്ഷ വീഴ്​ച തെളിയിക്കുന്നതിനുള്ള തിയതിയും ഇന്ന്​ പ്രഖ്യാപിക്കുമെന്നാണ്​ സൂചന.

 ഉത്തർപ്രദേശ്​ അടക്കം രാജ്യത്തെ അഞ്ച്​ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിന്​ ശേഷമാണ്​ വോട്ടിങ്​ യന്ത്രങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച്​ ചോദ്യങ്ങളുയർന്നത്​. ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ ബി.എസ്​.പി നേതാവ്​ മായവതി എന്നിവരായിരുന്നു വോട്ടിങ്​ യന്ത്രത്തി​​​​െൻറ വിശ്വാസ്യത സംബന്ധിച്ച്​  പ്രധാനമായും ചോദ്യങ്ങളുയർത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election commisionEVM
News Summary - EC to Counter AAP's EVM Demo With Its Own Show Today, Reveal Hackathon Date
Next Story