പപ്പു എന്ന വാക്ക് ഉപയോഗിക്കുന്നതിന് ബി.ജെ.പിക്ക് വിലക്ക്
text_fieldsഅഹമ്മദാബാദ്: തെരഞ്ഞെടുപ്പ് പരസ്യങ്ങളിൽ പപ്പു എന്ന വാക്ക് ഉപയോഗിക്കുന്നതിന് ബി.ജെ.പിക്ക് വിലക്ക്. ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ നൽകുന്ന പരസ്യങ്ങളിൽ വാക്ക് ഉപയോഗിക്കരുതെന്നാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് കമീഷൻ നിർദേശിച്ചിരിക്കുന്നത്. പപ്പുവെന്ന വാക്ക് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ അപമാനിക്കുന്നതാണെന്ന് കോൺഗ്രസ് നേരത്തെ ആരോപിച്ചിരുന്നു.
ഇലക്ട്രോണിക് തെരഞ്ഞെടുപ്പ് പരസ്യത്തിെൻറ സ്ക്രിപ്റ്റ് നേരത്തെ തന്നെ കമീഷന് മുമ്പാകെ സമർപ്പിച്ചിരുന്നുവെന്നും അപ്പോഴാണ് കമീഷൻ പപ്പു എന്ന വാക്ക് ഒഴിവാക്കണമെന്ന് നിർദേശിച്ചതെന്നും ബി.ജെ.പി വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. പുതിയ സാഹചര്യത്തിൽ പപ്പു എന്ന വാക്ക് ഒഴിവാക്കി പരസ്യത്തിനുള്ള പുതിയ സ്ക്രിപ്റ്റ് സമർപ്പിക്കുമെന്നും ബി.ജെ.പി അറിയിച്ചു. പരസ്യത്തിെൻറ സ്ക്രിപ്റ്റിൽ എവിടെയും പപ്പുവെന്ന പദവുമായി രാഹുൽ ഗാന്ധിയെ ബന്ധപ്പെടുത്തുന്നില്ലെന്നും ബി.ജെ.പി വ്യക്തമാക്കി
സാമൂഹിക മാധ്യമങ്ങളിലൂടെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ കളിയാക്കാനായി വ്യാപകമായി ഉപയോഗിക്കുന്ന പദമാണ് പപ്പു. ഇതിനെതിരെ കോൺഗ്രസ് മുമ്പ് തന്നെ രംഗത്തെത്തിയിട്ടുണ്ട്.
