Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കോവിഡ്​ വ്യാപനം; ബംഗാളിൽ തെര. പ്രചാരണത്തിന്​ കർശന നിയന്ത്രണം
cancel
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ വ്യാപനം;...

കോവിഡ്​ വ്യാപനം; ബംഗാളിൽ തെര. പ്രചാരണത്തിന്​ കർശന നിയന്ത്രണം

text_fields
bookmark_border

കൊൽക്കത്ത: കോവിഡ്​ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ്​ പ്രചാരണങ്ങൾക്ക്​ ഭാഗിക വിലക്ക്​. റോഡ്​ ഷോകൾ, പദയാത്രകൾ, വാഹന റാലികൾ തുടങ്ങിയവ അനുവദിക്കില്ല. പൊതു പരിപാടികളിൽ പ​െങ്കടു​ക്കുന്നവരുടെ എണ്ണം 500ൽ താഴെയായി ചുരുക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ബംഗാളിൽ രണ്ടുഘട്ട തെരഞ്ഞെടുപ്പുകൾ കൂടിയാണ്​ നടക്കാനുള്ളത്​. ഏപ്രിൽ 26നും ഏപ്രിൽ 29നുമാണ്​ തെരഞ്ഞെടുപ്പുകൾ നടക്കുക. ആളുകൾ കൂട്ടംകൂടാതിരിക്കാനും രോഗവ്യാപനതോത്​ ഉയരാതിരിക്കാനുമാണ്​ നിയന്ത്രണം. വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയാണ്​ തെരഞ്ഞെടുപ്പ്​ കമീഷൻ ഉത്തരവിറക്കിയത്​.

രാഷ്​ട്രീയ പാർട്ടികളും സ്​ഥാനാർഥികളും കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന്​ മനസിലാക്കിയ​തിനെ തുടർന്നാണ്​ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നതെന്ന്​ തെരഞ്ഞെടുപ്പ്​ കമീഷൻ വ്യക്തമാക്കി.

​റോഡ്​ ഷോകൾക്കും മറ്റും വിലക്ക്​ ഏർപ്പെടുത്തിയ​േതാടെ രാഷ്​ട്രീയ പാർട്ടികൾ മുൻകൂട്ടി അനുമതി വാങ്ങിയിരുന്ന പരിപാടികൾ ഉൾപ്പെടെ റദ്ദാക്കി. ബുധനാഴ്ച 11948 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതോടെയാണ്​ തെരഞ്ഞെടുപ്പ്​ കമീഷന്‍റെ തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trinamool Congressbengal election 2021assembly election 2021BJP
News Summary - EC bans roadshows, vehicle rallies in West Bengal
Next Story