Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒടുവിൽ കമീഷൻ...

ഒടുവിൽ കമീഷൻ ഇടപ്പെട്ടു; പശ്​ചിമബംഗാളിൽ പരസ്യപ്രചാരണം വെട്ടിക്കുറച്ചു

text_fields
bookmark_border
election-commison
cancel

കൊൽക്കത്ത: പശ്​ചിമബംഗാളിൽ ഒമ്പത്​ ലോക്​സഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ്​ 19ന്​ നടക്കാനിരിക്കെ പരസ്യപ് രചാരണം വെട്ടിക്കുറച്ച്​ തെരഞ്ഞെടുപ്പ്​ കമീഷൻ. കഴിഞ്ഞ ദിവസം ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്​ ഷായുടെ റാലിയിൽ വ്യാപ ക സംഘർഷം ഉണ്ടായതിനെ തുടർന്നാണ്​ കമീഷൻെറ നടപടി.

ഭരണഘടനയിലെ 324ാം വകുപ്പ്​ പ്രകാരമാണ്​ പ്രചാരണം വെട്ടിക്കുറിച്ചിരിക്കുന്നത്​​. വെള്ളിയാഴ്​ച അവസാനിക്കേണ്ട ​പരസ്യപ്രചാരണമാണ്​ നാളെ രാത്രി 10 മണിക്ക്​ അവസാനിപ്പിക്കാൻ കമീഷൻ ഉത്തരവിട്ടിരിക്കുന്നത്​​. ദുംദും, ബരാസാത്​, ബാസിർഗാട്ട്​, ജയനഗർ, മാതുർപുർ, ഡയമണ്ട്​ ഹാർബർ, ജാദവ്​പൂർ, ദക്ഷിണ കൊൽക്കത്ത, ഉത്തര കൊൽക്കത്ത എന്നീ മണ്ഡലങ്ങളിലാണ്​ മെയ്​ 19ന്​ വോ​ട്ടെടുപ്പ്​ നടക്കുന്നത്​.

ചരിത്രത്തിലാദ്യമായാണ്​ തെരഞ്ഞെടുപ്പ്​ കമീഷൻ ഇത്തരമൊരു നടപടിയെടുക്കുന്നത്​. കഴിഞ്ഞ ദിവസം അമിത്​ ഷായുടെ റാലിക്കിടെ വ്യാപക ആക്രമണമാണ്​ ബി.ജെ.പി പ്രവർത്തകർ പശ്​ചിമബംഗാളിൽ അഴിച്ചുവിട്ടത്​. ബംഗാളിലെ സാമൂഹിക പരിഷ്​കർത്താവായ ഈശ്വര ചന്ദ്ര വിദ്യാസാഗറിൻെറ പ്രതിമയും അക്രമത്തിനിടെ തകർത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:west bengalelection commisionmalayalam news
News Summary - EC Bans Campaigning in Bengal Ahead of Last Phase of Polls-india news
Next Story