രാഷ്ട്രീയ പരസ്യങ്ങൾ നിരോധിക്കണമെന്ന് ഫേസ്ബുക്കിനോട് തെര. കമീഷൻ
text_fieldsന്യൂഡൽഹി: ഫേസ്ബുക്കിലെ രാഷ്ട്രീയ പരസ്യങ്ങൾ തെരഞ്ഞെടുപ്പ് നടക്കുന്നതിന് 48 മണിക്കൂർ മുമ്പ് നിരോധിക്കുന്ന കാര്യം പരിശോധിക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. ഇൗ മാസം നാലിന് തെരഞ്ഞെടുപ്പ് കമീഷൻ പ്രതിനിധികളും ഫേസ്ബുക്ക് പ്രതിനിധിയും പെങ്കടുത്ത യോഗത്തിലാണ് ഇൗ ആവശ്യം ഉന്നയിച്ചത്.
1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 126ാം വകുപ്പുപ്രകാരം ടെലിവിഷനിലോ മറ്റു സമാന മാധ്യമങ്ങളിലോ തെരഞ്ഞെടുപ്പിന് 48 മണിക്കൂർ മുമ്പ് പരസ്യങ്ങൾ പാടില്ലെന്ന് നിയമമുണ്ട്. ഇത് ഫേസ്ബുക്കിനും ബാധകമാക്കാൻ കഴിയുമോയെന്നാണ് കേന്ദ്രം പരിശോധിക്കുന്നത്. തെരഞ്ഞെടുപ്പ് നിയമങ്ങൾ ലംഘിക്കപ്പെട്ടാൽ പരാതിപ്പെടാൻ പ്രത്യേക ജാലകമോ ബട്ടണോ ഏർപ്പെടുത്തുന്ന കാര്യം പരിശോധിക്കുമെന്ന് ഫേസ്ബുക്ക് തെരഞ്ഞെടുപ്പ് കമീഷനെ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
