‘മാമ്പഴം കഴിച്ചാൽ ആൺകുഞ്ഞ് പിറക്കും’; ഭിഡെ ഗുരുജിക്ക് എതിരെ നടപടി
text_fieldsമുംബൈ: കുട്ടികളുണ്ടാകാത്തവർ തെൻറ പറമ്പിലെ മാമ്പഴം കഴിച്ചാൽ ആൺകുട്ടികൾ പിറക്കുമെന്ന് അവകാശപ്പെട്ട മഹാരാഷ്ട്രയിലെ ഭിഡെ ഗുരുജിക്ക് എതിരെ നാസിക് നഗരസഭ കോടതിയിലേക്ക്. പിറക്കാൻ പോകുന്ന ശിശുക്കളുടെ ലിംഗനിർണയവുമായി ബന്ധപ്പെട്ട് പരസ്യം ചെയ്യുന്നത് തടയുന്ന പി.സി.പി.എൻ.ഡി.ടി നിയമത്തിലെ 22ാം വകുപ്പ് പ്രകാരമാണ് ഭിഡെ ഗുരുജിക്ക് എതിരെ നിയമനടപടിക്ക് നീക്കം. ആരോഗ്യ വകുപ്പ് അഡീഷനൽ ഡയറക്ടറുടെ നിർദേശ പ്രകാരമായിരുന്നു നഗരസഭയുടെ അന്വേഷണം.
‘ശിവ് പരിസ്താൻ ഹിന്ദുസ്ഥാൻ’ എന്ന സംഘടനയുടെ തലവനും വിവാദ ഹിന്ദുത്വ നേതാവുമായ സമ്പാജി ഭിഡെ എന്ന ഭിഡെ ഗുരുജി ഒരുമാസംമുമ്പ് പൊതുറാലിയിലാണ് മാമ്പഴം കഴിച്ചാൽ ആൺകുട്ടികൾ പിറക്കുമെന്ന് അവകാശപ്പെട്ടത്.
കുട്ടികളുണ്ടാകാതിരുന്ന 80ഒാളം ദമ്പതികൾക്ക് തെൻറ പറമ്പിലെ മാമ്പഴം കഴിച്ച് കുട്ടികളുണ്ടായതായും അദ്ദേഹം അന്ന് അവകാശപ്പെട്ടു. ഇതിെനതിരെ നൽകിയ പരാതിയിൽ നാസിക് നഗരസഭയുടെ ആരോഗ്യ വകുപ്പ് നടത്തിയ അന്വേഷണത്തിൽ ഭിഡെ ഗുരുജി ഗർഭസ്ഥശിശുക്കളുടെ ലിംഗ നിർണയം നിരോധിക്കുന്ന പി.സി.പി.എൻ.ഡി.ടി നിയമം ലംഘിച്ചതായി കണ്ടെത്തി. ഗുരുജിയോട് നഗരസഭ വിശദീകരണം തേടിയെങ്കിലും നൽകിയിട്ടില്ല. ഇതോടെയാണ് കോടതിയെ സമീപിക്കാൻ നഗരസഭ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
