Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകിഴക്കൻ ലഡാക്ക്:...

കിഴക്കൻ ലഡാക്ക്: പരിഹാരത്തിന് ഇന്ത്യ-ചൈന ധാരണ

text_fields
bookmark_border
India, China
cancel

ന്യൂ​ഡ​ൽ​ഹി: കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ൽ ഇ​ന്ത്യ​യും ചൈ​ന​യും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​രു​വി​ഭാ​ഗ​ത്തി​നും സ്വീ​കാ​ര്യ​മാ​യ പ​രി​ഹാ​രം കാ​ണാ​ൻ ര​ണ്ടു രാ​ജ്യ​ങ്ങ​ളു​ടെ​യും സൈ​നി​ക​ത​ല ച​ർ​ച്ച​യി​ൽ ധാ​ര​ണ​യാ​യി. പ​ടി​ഞ്ഞാ​റ​ൻ ​സെ​ക്ട​റി​ലെ യ​ഥാ​ർ​ഥ നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ പ്ര​സ​ക്ത​മാ​യ വി​ഷ​യ​ങ്ങ​ളി​ൽ ഇ​രു​വി​ഭാ​ഗ​വും തു​റ​ന്ന​തും ആ​ഴ​ത്തി​ലു​ള്ള​തു​മാ​യ ച​ർ​ച്ച ന​ട​ത്തി​യ​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. അ​തി​ർ​ത്തി​മേ​ഖ​ല​ക​ളി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കു​ക​യും സ​ന്തു​ലി​ത​ത്വം നി​ല​നി​ർ​ത്തു​ക​യും ചെ​യ്താ​ൽ ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തി​ൽ പു​രോ​ഗ​തി​യു​ണ്ടാ​കും.

പ​ര​സ്പ​ര ബ​ന്ധം നി​ല​നി​ർ​ത്താ​നും സൈ​നി​ക, ന​യ​ത​ന്ത്ര​ത​ല​ങ്ങ​ളി​ൽ ച​ർ​ച്ച ന​ട​ത്തി ഇ​രു​വി​ഭാ​ഗ​ത്തി​നും സ്വീ​കാ​ര്യ​മാ​യ രീ​തി​യി​ൽ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നു​മാ​ണ് ധാ​ര​ണ​യാ​യ​ത്.

18ാം റൗ​ണ്ട് ഇ​ന്ത്യ-​ചൈ​ന കോ​പ്സ് ക​മാ​ൻ​ഡ​ർ​ത​ല ച​ർ​ച്ച ഞാ​യ​റാ​ഴ്ച​യാ​ണ് ന​ട​ന്ന​ത്. ഷാ​ങ്ഹാ​യ് സ​ഹ​ക​ര​ണ കൂ​ട്ടാ​യ്മ​യി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ചൈ​നീ​സ് പ്ര​തി​രോ​ധ മ​ന്ത്രി ലീ ​ഷാ​ങ്ഫൂ ഇ​ന്ത്യ​യി​ൽ എ​ത്തു​ന്ന​തി​ന് ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പാ​ണ് സൈ​നി​ക​ത​ല ച​ർ​ച്ച ന​ട​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IndiaChinaEastern Ladakh row
News Summary - Eastern Ladakh row: India, China look to LAC resolution to ‘enable progress’ in ties
Next Story