Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Amazon
cancel
Homechevron_rightNewschevron_rightIndiachevron_rightഇൗസ്റ്റ്​ ഇന്ത്യ...

ഇൗസ്റ്റ്​ ഇന്ത്യ കമ്പനി 2.0; ആമസോൺ സാമ്പത്തിക, വ്യക്തി സ്വാതന്ത്ര്യം കവർന്നെടുക്കുന്നെന്ന്​ ആർ.എസ്​.എസിന്‍റെ പാഞ്ചജന്യ

text_fields
bookmark_border

ന്യൂഡൽഹി: ഇ-കൊമേഴ്​സ്​ ഭീമൻമാരായ ആമസോൺ ഈസ്റ്റ്​ ഇന്ത്യ കമ്പനിയുടെ രണ്ടാംപതിപ്പെന്ന്​ ആർ.എസ്​.എസ്​ മാസികയായ പാഞ്ചജന്യ. സർക്കാറിൽനിന്ന്​ അനുകൂല നയങ്ങൾക്കായി കോടിക്കണക്കിന്​ രൂപ കമ്പനി കൈക്കൂലി നൽകിയതായും അവർ ആരോപിച്ചു.

ഒക്​ടോബർ മൂന്നിന്​ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ പതിപ്പിലാണ്​ ആമസോണിനെതിരെ കടുത്ത വിമർശനം ഉന്നയിക്കുന്ന കവർ സ്​റ്റോറി. 'ഇൗസ്റ്റ്​ ഇന്ത്യ കമ്പനി 2.0' എന്ന തലക്കെട്ടിലാണ്​ ലേഖനം.

'18ാം നൂറ്റാണ്ടിൽ ഇന്ത്യ പിടിച്ചെടുക്കാൻ ഈസ്റ്റ്​ ഇന്ത്യ കമ്പനി എന്തെല്ലാം ചെയ്​തോ അതേ പ്രവൃത്തികൾ തന്നെയാണ്​ ആമസോണി​േന്‍റതും' -ലേഖനത്തിൽ പറയുന്നു. ഇന്ത്യൻ വിപണിയിൽ ആമസോൺ കുത്തക സൃഷ്​ടിക്കാൻ ശ്രമിക്കുന്നു. ഇതിനായി ഇന്ത്യൻ പൗരന്മാരുടെ സാമ്പത്തിക, രാഷ്​ട്രീയ, വ്യക്തിഗത സ്വ​തന്ത്ര്യം ഹനിക്കാനുള്ള നടപടികളും ആരംഭിച്ചതായും ലേഖനത്തിലുണ്ട്​.

ആമസോൺ വ്യാപാര സൈറ്റിന്​ പുറമെ വിഡിയോ പ്ലാറ്റ്​ഫോമായ ​ൈ​പ്രമിനെതിരെയും ലേഖനത്തിൽ വിമർശനങ്ങളുണ്ട്​. ആമസോൺ പ്രൈം വിഡിയോയിൽ പ്രദർശിപ്പിക്കുന്ന സിനിമകളും വെബ്​സീരിസുകളും ഇന്ത്യൻ സംസ്​കാരത്തിന്​ എതിരാണെന്നാണ്​ വിമർശനം.

ആമസോൺ ഇന്ത്യയിൽ നിരവധി സഹസ്​ഥാപനങ്ങളെ നശിപ്പിക്കാൻ ശ്രമിച്ചെന്നും അതിന്‍റെ നയങ്ങൾ അനുകൂലമാക്കുന്നതിന്​ രാഷ്​ട്രീയക്കാർക്ക്​ ഉൾപ്പെടെ കൈക്കൂലി നൽകിയെന്നും അവർ പറയുന്നു. ബിസിനസ്​ ലോകത്തെ പ്രധാന വിവാദമായ ആമസോൺ -ഫ്യൂചർ ​ഗ്രൂപ്പ്​ തർക്കം ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികരണം.

കൂടാതെ ഇന്ത്യയിലെ നിയമവിദഗ്​ധർക്ക്​ ആമസോൺ കൈക്കൂലി നൽകിയതായും ഇന്ത്യയിൽ നിലനിൽക്കുന്നതിന്​ 2018-20 കാലയളവിൽ 8546 കോടി നിയമ ചെലവുകൾ നേരിടുന്നതിന്​ വിനി

യോഗിച്ചതായും പറയുന്നു. പ്രധാന പ്രതിപക്ഷമായ കോൺഗ്രസ്​ ഇതിനെതിരെ ​അന്വേഷണം ആവശ്യപ്പെട്ട്​ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കൂടാതെ ആർ.എസ്​.എസിന്‍റെ സ്വദേശി ജാഗ്രണൺ മഞ്ചും ആമസോണിന്‍റെ അധാർമിക വ്യാപാരത്തിനെതിരെ രംഗത്തെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amazon PrimeAmazonRSSPanchjanyaEast India Company
News Summary - East India Company 02 RSSs Weekly says Amazon seizing economic personal freedom
Next Story