Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right61 കോച്ചുകൾ നിരീക്ഷണ...

61 കോച്ചുകൾ നിരീക്ഷണ വാർഡുകളാക്കി ഈസ്​റ്റ്​ കോസ്​റ്റ്​ റെയിൽവെ

text_fields
bookmark_border
train-isolation-ward.jpg
cancel

ഭു​വനേശ്വർ: കോവിഡ്​ വ്യാപനത്തിൻെറ പശ്ചാത്തലത്തിൽ 261 കോച്ചുകൾ നിരീക്ഷണ വാർഡുകളാക്കി ഈസ്​റ്റ്​ കോസ്​റ്റ്​ റെയിൽവെ. സ്ലീപർ, ജനറൽ കോച്ചുകളാണ്​ കോവിഡ്​ നിരീക്ഷണത്തിനും ക്വാറൻറീൻ സൗകര്യത്തിനുമായി വാർഡുകളാക്കിയത്​. 5000 കോച്ചുകളാണ്​ നിരീക്ഷണ വാർഡുകളാക്കാൻ ഇന്ത്യൻ റെയിൽവെ തീരുമാനിച്ചത്​.

വാർഡുകളാക്കി മാറ്റിയ കോച്ചുകൾ ഈസ് ​റ്റ്​ കോസ്​റ്റ്​ റെയിൽവെയുടെ വിവിധ സ്​റ്റേഷനുകളിലായാണുള്ളത്​. മഞ്ചേശ്വർ വർക്​ഷോപ്​ 51 കോച്ചുകളാണ്​ വാർഡുകളാക്കി മാറ്റിയത്​. പുരി കോച്ചിങ്​ ഡിപ്പോ 39 കോച്ചുകളും ഭുവനേശ്വർ കോച്ചിങ്​ ഡിപ്പോ46 കോച്ചുകളും സമ്പൽപൂർ ഡിപ്പോ 32 കോച്ചുകളും വാർഡുകളാക്കി. വിശാഖപട്ടണം ഡിപ്പോ 60 കോച്ചുകളും ഖുർദ റോഡ്​ സ്​റ്റേഷൻ 33 കോച്ചുകളും നിരീക്ഷണത്തിനും ക്വാറൻറീനിനുമായി വാർഡുകളാക്കി മാറ്റിയിട്ടുണ്ട്​.

മൂന്ന്​ ശൗചാലയങ്ങളും ഒരു കുളിമുറിയും ഓരോ കോച്ചുകളിലും സജ്ജീകരിച്ചിട്ടുണ്ട്​. മധ്യഭാഗത്തുള്ള ബെർത്ത്​ ഒഴിവാക്കിയാണ്​ വാർഡ്​ ഒരുക്കിയത്​. കിടക്ക,തലയിണ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്​. ലാപ്​ടോപ്പും മൊബൈലും ചാർജ്ജ്​ ​ചെയ്യാനുള്ള സൗകര്യം​, ജനാലയിൽ കൊതുക്​ വല, ബക്കറ്റ്​, പാത്രങ്ങൾ, സോപ്പുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്​. ഇതിനെല്ലാം പുറമെ അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കാനായി ഒാക്​സിജൻ സിലിണ്ടറുകളും തയാറാക്കിയിട്ടുണ്ട്​.

ഓരോ കോച്ചുകളുടെയും ആദ്യ കാബിനുകൾ മെഡിക്കൽ ഉപകരണങ്ങൾ സൂക്ഷിച്ചുവെക്കുന്നതിനും​ മറ്റ്​ കാബിനുകൾ രോഗികൾക്കുള്ളതുമാണ്​​. വാർഡുകളൊരുക്കിയ ട്രെയിൻ ആവശ്യമെങ്കിൽ ഏത്​ ഭാഗത്തേക്കും കൊണ്ടുപോകാമെന്ന്​ ഈസ്​റ്റ്​ കോസ്​റ്റ്​ റെയിൽവെയിലെ മുതിർന്ന ഉദ്യോഗസ്ഥനായ ശക്യ ആചാര്യ പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newscovid 19Isolation wardsEast Coast Railwayrailway coaches
News Summary - East Coast Railway converts 261 coaches into COVID-19 isolation wards -india news
Next Story