Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡൽഹിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം; പ്രഭവകേന്ദ്രം അഫ്ഗാനിസ്താൻ
text_fieldsbookmark_border
ന്യൂഡൽഹി: ഡൽഹിയിലും സമീപപ്രദേശങ്ങളിലും ജമ്മുകശ്മീരിലും ഭൂചലനം അനുഭവപ്പെട്ടു. നോയ്ഡ, ഗാസിയാബാദ്, ഫരീദബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലാണ് ഭൂചലനമുണ്ടായത്. അഫ്ഗാനിസ്താനിലെ കാബൂൾ ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. റിക്ടർ സ്കെയിലിൽ 6.1തീവ്രതയാണ് രേഖപ്പെടുത്തിയത്.
ഉച്ചക്ക് 2.50ഓടെയാണ് ഡൽഹിയിലും സമീപപ്രദേശങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടത്. നാശനഷ്ടങ്ങളുണ്ടായതായി റിപ്പോർട്ടില്ല. ഭൂചലനത്തെ തുടർന്ന് ആളുകൾ വീടുകളിൽ നിന്ന് ഇറങ്ങിയോടിയതായി റിപ്പോർട്ടുണ്ട്. പാകിസ്‍താനിലും റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. അതിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്താനിലെ ഹിന്ദുകുഷ് മേഖലയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

