Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ഭൂചലനം ആണെന്ന്...

'ഭൂചലനം ആണെന്ന് തോന്നുന്നു, എന്‍റെ മുറി കിടുങ്ങുന്നു'-കുലുക്കമില്ലാതെ സംഭാഷണം തുടർന്ന്​ രാഹുൽ ഗാന്ധി

text_fields
bookmark_border
rahul gandhi earthquake
cancel

ന്യൂഡൽഹി: കഴിഞ്ഞ ദിവസം ഡൽഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭൂചലനമുണ്ടായ വേളയിൽ പലയിടങ്ങളിലും ജനങ്ങൾ പ്രാണഭയം കൊണ്ട്​ വീടുവിട്ട്​ ഓടിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ആ സമയത്തും വളരെ കൂളായിരുന്ന ഒരു വ്യക്തിയാണ്​ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. മറ്റാരുമല്ല കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധിയാണ്​ ലൈവ്​ സംഭാഷണത്തിനിടെ ഭൂചലനം അനുഭവപ്പെട്ട വേളയിലൂം കൂസലില്ലാതെ സംസാരം തുടർന്ന്​ ​നെറ്റിസൺസിനെ ഞെട്ടിച്ചത്​.

ചരിത്രകാരനായ ദിപേഷ് ചക്രവര്‍ത്തിക്കൊപ്പം ചിക്കാഗോ സർവകലാശാലയിലെ പൊളിറ്റിക്കല്‍ സയൻസ് വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനിടെയാണ്​ പ്രകമ്പനം അനുഭവപ്പെട്ടത്​. 'ഭൂചലനം ആണെന്ന് തോന്നുന്നു എന്‍റെ മുറി മുഴുവൻ കുലുങ്ങുന്നു'-എന്ന് സാധാരണ മട്ടിൽ പറഞ്ഞ്​ ചിരിച്ചു കൊണ്ട് സംഭാഷണം തുടരുകയായിരുന്നു രാഹുൽ.

കർഷക സമരത്തിനിടെയുള്ള കേന്ദ്ര സർക്കാറിന്‍റെ സോഷ്യൽ മിഡിയ സെൻസർഷിപ്പിനെ കുറിച്ചും സോഷ്യൽ മിഡിയ ട്രോളുകളെ കുറിച്ചും ഒരു വിദ്യാർഥി ഉന്നയിച്ച ചോദ്യത്തിന്​ മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ഭൂചലനത്തെക്കുറിച്ച് പറഞ്ഞതോടെ പരിപാടിയിൽ പ​ങ്കെടുത്തവർ അമ്പരന്നെങ്കിലും രാഹുൽ ഒന്നും സംഭാവിക്കാത്ത രീതിയിൽ പരിഭ്രാന്തിയോ ആശങ്കയോ ഇല്ലാതെ ചിരിച്ചുകൊണ്ട് തന്‍റെ സംസാരം തുടരുകയായിരുന്നു.

രണ്ടു ദിവസത്തെ രാജസ്ഥാൻ സന്ദർശനത്തിനിടെയാണ്​ അദ്ദേഹം ഓൺലൈൻ സംവാദത്തിൽ പങ്കു ചേർന്നത്. ഇന്ത്യൻ ഓവർസീസ്​ കോൺഗ്രസ്​ ചെയർമാൻ സാം പിത്രാഡോയും രാഹുലിനൊപ്പം പരിപാടിയിൽ പ​ങ്കെടുത്തു. രാഹുൽ ഗാന്ധിയുടെ സൂപ്പർ കൂൾ പെരുമാറ്റ​ം കാണിച്ച വിഡിയോ പുറത്തു വന്നതോടെ ​അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുകയാണ്​ നെറ്റിസൺസ്​.

ഉത്ത​േരന്ത്യയിൽ ഡൽഹിയിലടക്കം വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്​ച രാത്രി 10.30ഓടെയായിരുന്നു ഭൂചലനം. പഞ്ചാബിലെ അമൃത്​സർ, ജമ്മു, ഉത്തരാഖണ്ഡ്​, രാജസ്​ഥാൻ, ഹരിയാന, നോയിഡ എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായാണ്​ വിവരം.

താജികിസ്​താനാണ്​​ പ്രഭവകേന്ദ്രം. അമൃത്​സറിൽ റിക്​ടർ സ്​കെയിലിൽ 6.1 തീവ്രതയും രാജസ്​ഥാനിലെ ആൾവാറിൽ 4.2 തീ​വ്രതയും രേഖപ്പെടുത്തി. അമൃത്​സറിൽ ജനങ്ങൾ വീടുവിട്ട്​ പുറ​ത്തേക്കോടി. ആളുപായങ്ങളൊന്നും റിപ്പോർട്ട്​ ചെയ്​തിട്ടില്ലെന്ന്​ പഞ്ചാബ്​ മുഖ്യമന്ത്രി അമരീന്ദർ സിങ്​ അറിയിച്ചു.

ഡൽഹിയിലെ റിക്​ടർ സ്​കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തി. ഭൂചലനം രേഖപ്പെടുത്തിയ സ്​ഥലങ്ങളിൽ ആളപായമോ മറ്റു നാശനഷ്​ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല. ഇന്ത്യയെ കൂടാതെ പാകിസ്​താനിലെ ലാഹോർ, ഇസ്​ലാമാബാദ്​ എന്നിവിടങ്ങളിലും ഭൂചലനമുണ്ടായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:earthquakeviralRahul Gandhi
News Summary - Earthquake makes appearance during Rahul Gandhi's live session
Next Story