ഹരിയാനയിൽ ഭൂചലനം; ഡൽഹിയിൽ പ്രകമ്പനം
text_fieldsന്യൂഡൽഹി: ഹരിയാനയിൽ റിക്ടർ സ്കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ജാജിറിലാണ് ഭൂചലനമുണ്ടായത്. ഡൽഹിയിൽ സമീപപ്രദേശങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. നാഷണൽ സീസ്മോളജി സെന്ററാണ് ഭൂകമ്പം സംബന്ധിച്ച് അറിയിപ്പ് നൽകിയത്.
രാജ്യതലസ്ഥാനത്തും പ്രകമ്പനമുണ്ടാക്കിയ ഭൂചലനം ഞായറാഴ്ച പുലർച്ചെ 1.19ഓടെയാണ് ഉണ്ടായത്. ഹരിയാനയിലെ ജാജറിലെ ഭൂമിക്കടിയിൽ അഞ്ച് കിലോ മീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണൽ സീസ്മോളജി സെന്റർ അറിയിച്ചു. ഡൽഹിയിലെ പ്രകമ്പനം സമൂഹമാധ്യമങ്ങളിലും ചലനങ്ങൾ സൃഷ്ടിച്ചു.
ഭൂചലനത്തെ കുറിച്ചുള്ള ട്വീറ്റുമായാണ് പലരും പുതുവർഷത്തെ വരവേറ്റത്. പുതുവർഷത്തിന് മനോഹരമായ തുടക്കമെന്നായിരുന്നു ഇതുസംബന്ധിച്ച് ചില ഡൽഹിനിവാസികളുടെ ട്വീറ്റ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

