Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലിബിയയിൽ കലാപം:...

ലിബിയയിൽ കലാപം: ഇന്ത്യക്കാർ ട്രിപളി വിടണമെന്ന്​ സുഷമ

text_fields
bookmark_border
sushma-swaraj-
cancel
ന്യൂ​ഡ​ൽ​ഹി: ആ​ഭ്യ​ന്ത​ര ക​ലാ​പം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് ലി​ബി​യ​ൻ ത​ല​സ്ഥാ​ന​മാ​യ ട്രി​പ​ളി​യി​ലു​ ള്ള ഇ​ന്ത്യ​ക്കാ​രോ​ട്​ ഉ​ട​ൻ രാ​ജ്യം വി​ടാ​ൻ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ് ആ​വ​ശ്യ​ പ്പെ​ട്ടു.

ട്രി​പ​ളി​യി​ലെ അ​വ​സ്ഥ വ​ഷ​ളാ​യി​രി​ക്കു​ക​യാ​ണ്. ഇ​പ്പോ​ൾ വി​മാ​ന​ത്താ​വ​ളം തു​റ​ന്നി​ ട്ടു​ണ്ട്. നി​ങ്ങ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളോ ബ​ന്ധു​ക്ക​ളോ ട്രി​പ​ളി​യി​ലു​ണ്ടെ​ങ്കി​ൽ ഉ​ട​ൻ മ​ട​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക. അ​വ​രെ പി​ന്നീ​ട് ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞെ​ന്ന് വ​രി​ല്ല -സു​ഷ​മ സ്വ​രാ​ജ് ട്വീ​റ്റ്​ ചെ​യ്തു. ലി​ബി​യ​ൻ സ​ർ​ക്കാ​റി​നെ​തി​രെ യു​ദ്ധം പ്ര​ഖ്യാ​പി​ച്ച ജ​ന​റ​ൽ ഖ​ലീ​ഫ ഹ​ഫ്‍താ​റി​െൻറ വി​മ​ത സൈ​ന്യം ട്രി​പ​ളി വ​ള​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഉ​ട​ൻ മ​ട​ങ്ങാ​ൻ ഇ​ന്ത്യ​ക്കാ​രോ​ട് സു​ഷ​മ സ്വ​രാ​ജ് ആ​വ​ശ്യ​പ്പെ​ട്ട​ത്.

500 ഇ​ന്ത്യ​ക്കാ​ർ ഇ​പ്പോ​ഴും ട്രി​പ​ളി​യി​ലു​ണ്ടെ​ന്നാ​ണ് ക​രു​തു​ന്ന​ത്. വി​മ​ത സൈ​ന്യം ന​ഗ​രം വ​ള​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് വി​മാ​ന​ത്താ​വ​ളം അ​ട​ച്ചി​ട്ടി​രു​ന്നു. സം​ഘ​ർ​ഷാ​വ​സ്ഥ​ക്ക് അ​ൽ​പം അ​യ​വു വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​വി​ട​ത്തെ വി​മാ​ന​ത്താ​വ​ളം തു​റ​ന്നി​രി​ക്കു​ന്ന​ത്. ര​ണ്ടാ​ഴ്ച​ക്കി​ടെ ട്രി​പ​ളി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും 200ൽ ​അ​ധി​കം പേ​രാ​ണ് മ​രി​ച്ച​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sushma Swarajtripolimalayalam news
News Summary - EAM Sushma Swaraj asks Indians stranded in Tripoli to leave- india news
Next Story